മൂർച്ചയേറിയ കത്തി?

B.A. Manakala


ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു (സങ്കീ 52:2).  

അടുത്തയിടെ ഞങ്ങൾ അടുക്കളയിലെ ആവശ്യത്തിനായി ഒരു കത്തി വാങ്ങി. ഞങ്ങൾ ഇതു വരെയും ഉപയോഗിച്ചിട്ടുള്ളതിലെ ഏറ്റവും മൂർച്ചയേറിയ കത്തിയായിരുന്നു അത്! അത് പലവട്ടം ഞങ്ങളുടെ വിരലുകൾ മുറിക്കയും ചെയ്തു.  

നമ്മുടെ നാവുകൾക്കും മൂർച്ചയേറിയ കത്തിയെ പോലെ ആയിത്തീരാൻ സാധിക്കും (സങ്കീ 52:2). അടുക്കളക്കത്തി കൊണ്ട് മുറിയുന്ന മുറിവുകൾ വളരെ നിസ്സാരമാണ്. എന്നാൽ നാവുകൾ കൊണ്ടുണ്ടാകുന്ന മുറിവുകൾ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. നാവിനെ സംബന്ധിക്കുന്ന വളരെ വാക്യങ്ങൾ ബൈബിളിലുണ്ട്: വാക്കിന്റെ പെരുപ്പം (സദൃ10:19), ഭോഷത്വം നിറഞ്ഞ നാവ് (സദൃ15:4), നുണ (സദൃ 26:20), തീ (യാക്കോ 3:6), നല്ല വാക്കല്ലാത്തത് (എഫേ 4:29) ഇത്യാദി.

ഏറ്റവും പ്രധാനമായി നമ്മുടെ നാവുകൾക്ക് സൗഖ്യം കൊടുക്കാനും സാധിക്കും (സദൃ 15:4)!

നിങ്ങളുടെ നാവുകളെ എപ്രകാരം ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് നിശ്ചയിക്കാം, സൗഖ്യമാക്കാനോ അല്ലെങ്കിൽ മുറിപ്പെടുത്താനോ!

പ്രാർത്ഥന:
കർത്താവേ, ശരിയായ രീതിയിൽ നാവിനെ ഉപയോഗിക്കാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?