നന്മയെയാണോ അതോ തിന്മയെയാണോ സ്നേഹിക്കുന്നത്?

B.A. Manakala


നീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു (സങ്കീ 52:3).

മാതാപിതാക്കളായ ഞങ്ങൾ അഹാരത്തോടൊപ്പം പച്ചക്കറിയും കഴിക്കാൻ ഇഷ്ടപ്പെടുന്നു; എന്നാൽ ഞങ്ങളുടെ മക്കൾക്ക് ഈ ആശയത്തോട് അല്പം പോലും താല്പര്യമില്ല. എന്തെങ്കിലും നല്ലതാണോ തീയതാണോ എന്ന് എപ്രകാരമാണ് നമ്മൾ തീരുമാനിക്കുന്നത്?

നന്മ തിന്മകളെ തിരിച്ചറിയുക എന്നത് ദൈവത്തിന്റെ സ്വഭാവഗുണമായിരുന്നു. തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിലെ ഫലം കഴിച്ചാണ് ആ ഗുണം നാം സ്വായത്തമാക്കിയത് (ഉല്പ 3:22).

ഞാൻ  ചെയ്യുന്നതും, ചിന്തിക്കുന്നതും, സംസ്സാരിക്കുന്നതും, നിർദ്ദേശിക്കുന്നതും, പഠിപ്പിക്കുന്നതും എല്ലാം എപ്പോഴും ശരിയും; എന്നാൽ മറ്റുള്ളവർ ചെയ്യുന്നതും, സംസ്സാരിക്കുന്നതും, നിർദ്ദേശിക്കുന്നതും, പഠിപ്പിക്കുന്നതും അത്ര പ്രാധാന്യമേറിയതല്ല എന്നാണ് നാം ചിന്തിക്കാറുള്ളത്. നന്മയെക്കാൾ കൂടുതലായി വ്യാജത്തെ സ്നേഹിപ്പാനാണ് നമുക്കുള്ള പ്രവണത (സങ്കീ 52:3). തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പറയുന്നവർക്ക് അയ്യോ കഷ്ടം (യെശ 5:20‌). ദൈവത്തെ ഭയപ്പെടാത്തപ്പോഴാണ് നാം ദോഷത്തിലേക്ക് തിരിയുന്നത് (സദൃ 5:20).

തിന്മയെ നന്മ എന്ന് വിളിച്ച് സ്നേഹിക്കയോ അല്ലെങ്കിൽ നന്മയെ തിന്മ എന്ന് വിളിച്ച് വെറുക്കുകയോ അരുത്!

പ്രാർത്ഥന:
കർത്താവേ
, നന്മയെ സ്നേഹിച്ച് തിന്മയെ വെറുക്കുവാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?