വീക്ഷിക്കുന്ന കണ്ണ്
നീതിമാന്മാർ കണ്ടു ഭയപ്പെടും … (സങ്കീ 52:6).
എന്റെ മനസ്സ് മറ്റെവിടെയെങ്കിലുമായി, ഞാൻ നോക്കുന്നതിനെ പോലും
കാണാതെ, ഒന്നും ഉരിയാടാതെ എന്തിലെങ്കിലും തുറിച്ച് നോക്കി പലപ്പോഴും
ഞാൻ ഇരിക്കാറുണ്ട്.
വിഗ്രഹങ്ങൾക്ക് കണ്ണുകൾ
ഉണ്ടെങ്കിലും അവ കാണുന്നില്ല (സങ്കീ 115:5; 135:16). കാണാൻ സാധിക്കാത്ത
കണ്ണാണ് മൂഢന്മാർക്കുള്ളത് (യിരെ 5:21). യേശു ശിഷ്യന്മാരോട് ചോദിച്ചു: കണ്ണുകൾ
ഉണ്ടായിട്ടും കാണുന്നില്ലയോ (മർക്കോ 8:18)?
മറ്റുള്ളവർക്ക് ചുറ്റുമുള്ളത്
കാണ്മാൻ സാധിക്കുന്നതിലും അധികമായി നീതിമാന്മാർക്ക് കാണുവൻ സാധിക്കും.
മഹാമാരിക്കും, ജലപ്രളയത്തിനും, സാങ്കേതിക വിദ്യക്കും,
ശാസ്ത്രത്തിനും അപ്പുറമായുള്ളത് അവർക്ക് കാണ്മാൻ സാധിക്കും. തന്റെ
ഭക്തന്മാർക്ക് വെളിപ്പെടുത്താതെ ദൈവം ഒന്നും പ്രവർത്തിക്കുന്നില്ല (ആമോ 3:7). കൂടാതെ, നേരുള്ളവർ
ദൈവത്തിന്റെ മുഖം കാണും (സങ്കീ 11:7).
നിങ്ങളുടെ
ഭൗതിക കണ്ണുകൾക്ക് വീക്ഷിക്കുവാൻ സാധിക്കുന്നതിലുമപ്പുറത്തേക്ക് നോക്കുവിൻ!
പ്രാർത്ഥന:
കർത്താവേ, ഈ പ്രപഞ്ചത്തിനു വേണ്ടിയുള്ള
അങ്ങയുടെ അത്ഭുത പദ്ധതികളെ കാണുവാൻ അടിയനെ സഹായിക്കണേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment