ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

B.A. Manakala ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു ( സങ്കീ 53:2). ഗൂഗൾ (Google) അന്വേഷണത്തിലൂടെയാണ് എന്റെ പല പ്രശ്‌നങ്ങളും ഞാൻ പരിഹരിക്കുന്നത്. പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാകുന്തോറും , അത് പരിഹരിക്കാനും ബുദ്ധിമുട്ടായി വരും. ഗൂഗൾ ( Google) ഏകദേശം കോടിക്കണക്കിന് ഡാറ്റ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ എന്റെ പ്രശ്നത്തിന് പരിഹാരം ലഭിക്കുന്നില്ല. മനുഷ്യനെ ഒരു സാമൂഹ്യജീവിയായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് (ഉൽപ്പ. 2:18). അവന്റെ നിലനിൽപ്പിനായി അവന് പങ്കിടുകയും , പഠിക്കുകയും , വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ട്. ഹവ്വാ ഇല്ലാതെ ആദമിന് അതിജീവിക്കാൻ സാധിക്കുമായിരുന്നില്ല. നമുക്ക് ദൈവത്തെയും മറ്റ് ആളുകളെയും ആവശ്യമാണ്. തങ്ങൾക്കു തന്നേ ജ്ഞാനികളായും തങ്ങൾക്കു തന്നേ വിവേകികളയും തോന്നുന്നവർക്ക് അയ്യോ കഷ്ടം (യെശ 5:21). നിരന്തരം ദൈവത്തെ അന്വേഷിക്കുന്നവൻ വാസ്തവമായും ബുദ്ധിമാനാണ് (സങ്കീ 53: 2) പ്രാർത്ഥന: കർത്താവേ , അടിയന്റെ ജീവിതത്തിലെ എല്ലാ ദിവസവും അങ്ങയെ അന്വേഷിക്കാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ (Tr...