Posts

Showing posts from January, 2021

ദൈവം നല്ലവൻ!

Image
B. A. Manakala ദൈവം യിസ്രായേലിനു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം (സങ്കീ 73:1). ഞങ്ങളുടെ ഒരു അധ്യാപകനെക്കുറിച്ച് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു , ' ആ അദ്ധ്യാപകൻ വളരെ നല്ലവനാണ് . ' എന്നാൽ അതേ അദ്ധ്യാപകനെക്കുറിച്ച് മറ്റൊരു സുഹൃത്ത് എന്നോട് പറഞ്ഞു , ' ആ അദ്ധ്യാപകൻ വളരെ മോശമാണ് . ' ഒരേ അധ്യാപകനെക്കുറിച്ചുള്ള ഈ വിലയിരുത്തലുകൾ വ്യത്യസ്തമായിരുന്നത് എന്തുകൊണ്ടാണെന്ന് നമുക്കെല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളു. ' ദൈവം യിസ്രായേലിനു നല്ലവൻ തന്നേ ' എന്നാണ് ആസാഫ് ഇവിടെ പറയുന്നത് (സങ്കീ 73:1). എന്നാൽ, തങ്ങൾ ആഗ്രഹിക്കാത്ത കഷ്ടതിയിലൂടെ കടന്നു പോകേണ്ടി വന്നപ്പോൾ ദൈവത്തിനെതിരായി യിസ്രായേൽ മക്കൾ എത്ര തവണ പിറുപിറുത്തു എന്നും നമുക്കെല്ലാമറിയാം. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുകയും, നമ്മെ അപകടങ്ങളിൽ നിന്നും രക്ഷിക്കുകയും, നൂറ് വയസ്സ് വരെ നമ്മെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടല്ല ദൈവം നല്ലവനായിരിക്കുന്നത്; മറിച്ച്, നാം ഈ ഭൂമിയിൽ എന്ത് പ്രതികൂലങ്ങൾ സഹിച്ചാലും, നമ്മെ അക്കരെ നാട്ടിലെത്തിക്കുവാൻ ദൈവം വിശ്വസ്തനും ശക്തനും ആകായാലത്ര...

മഹത്വമുള്ള നാമം

Image
B. A. Manakala തൻ്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും തൻ്റെ മഹത്വം കൊണ്ട് നിറയുമാറാകട്ടെ. ആമേൻ. ആമേൻ (സങ്കീ 72:19). എനിക്ക് ' ഗ്ലോറിയസ് '  (മഹത്വമുള്ളവൻ) എന്ന് പേരുള്ള ഒരു സുഹൃത്ത് ഉണ്ട്. ആദ്യമായി ഞാൻ അദ്ദേഹത്തിൻ്റെ പേര് ചോദിച്ചതിന് ശേഷം ഞാൻ കേട്ടത് ശരിയാണോ എന്നറിയാനായി വീണ്ടും ചോദിച്ച് സ്ഥിരീകരിക്കേണ്ടി വന്നു. എൻ്റെ സുഹൃത്ത് ഗ്ലോറിയസിനെ കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. എന്നേക്കും മഹത്വത്തിന് യോഗ്യനായ ' മഹത്വമുള്ള ' (സങ്കീ 72:19) എന്ന നാമത്തോടു കൂടിയ ' ഒരുവൻ ' നമുക്കുണ്ട്. യഥാർത്ഥ പേരിന് നല്ല അർത്ഥം ഇല്ലായിരുന്നതു കൊണ്ട് വളർന്നതിന് ശേഷം തൻ്റെ പേര് മാറ്റിയ ഒരു സുഹൃത്തിനെ എനിക്കറിയാം. ദൈവവും ചില വ്യക്തികളുടെ പേര് മാറ്റിയിട്ടുണ്ട്: അബ്രാമിനെ അബ്രഹാം എന്നും, സാറായിയെ സാറാ എന്നും, യാക്കോബിനെ യിസ്രായേൽ എന്നും. ഏതെങ്കിലും ഒരു ഭാഷയിൽ എൻ്റെ പേരിന് എന്തെങ്കിലും അർത്ഥമുള്ളതായി എനിക്ക് തോന്നുന്നില്ല. എനിക്ക് പേരിട്ടപ്പോൾ എന്തെങ്കിലും അർത്ഥത്തോടു കൂടെയാണോ പേരിട്ടതെന്ന് എൻ്റെ മതാപിതാക്കളും ...

അത്ഭുതങ്ങൾ ചെയ്യുന്ന ദൈവം

Image
B. A. Manakala താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായ യഹോവയാം ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ (സങ്കീ 72:18). ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന താജ്മഹൽ പൂർത്തിയാക്കാൻ 17 വർഷവും 22 , 000 തൊഴിലാളികളും 1000 ആനകളും വേണ്ടി വന്നു. മനുഷ്യൻ ഭൂമിയിൽ അത്ഭുതങ്ങളായ പലതും സൃഷ്ടിച്ചു. എന്നാൽ ദൈവത്തിന്റെ അത്ഭുത പ്രവർത്തികളിൽ മാത്രമേ നമുക്ക് തുടർച്ചായായി അത്ഭുതപ്പെടാൻ സാധിക്കൂ! ദൈവം നമുക്ക് നല്കിയിരിക്കുന്ന പരിമിതമായ അറിവ് കൊണ്ടാണ് നാം ഈ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ദൈവം നമ്മെ അനുവദിച്ചാൽ മാത്രമേ നമുക്ക് അത്ഭുതങ്ങളെ സൃഷ്ടിക്കാൻ സാധിക്കൂ. ബാബേലിലെ അത്ഭുതത്തെ ഉയർന്നു വരാൻ ദൈവം അനുവദിച്ചില്ല (ഉല്പ 11). എന്നാൽ അതേ സമയം , മറ്റുള്ള മാനവരാശിയേയും , പക്ഷിമൃഗാദികളെയും വെള്ളപ്പൊക്കം കൊന്നു കളഞ്ഞപ്പോൾ , എല്ലാ തരത്തിലുള്ള മൃഗങ്ങളുടെ ഒരു ശതമാനത്തെയും , തന്റെ കുടുംബത്തെയും രക്ഷിക്കുവാനായി അത്ഭുത പെട്ടകത്തെ ഉണ്ടാക്കുവാൻ ദൈവം നോഹയെ അനുവദിച്ചു! ദൈവത്തിന്റെ നിരവധി അത്ഭുതങ്ങളെ ഇനിയും നാം കണ്ടെത്തിയിട്ടില്ല! ദൈവം ചെയ്യുന്ന എന്ത് അത്ഭുതങ്ങളാണ് ഞാൻ കാണുന്നത് ? മനുഷ്യ...

സകല ജാതികളും അവനിലൂടെ അനുഗ്രഹിക്കപ്പെടും

Image
B. A. Manakala രാജാവിന്റെ നാമം എന്നേക്കും സ്ഥിരമായിരിക്കട്ടെ , അവന്റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനിൽക്കട്ടെ ; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കട്ടെ ; സകല ജാതികളും അവനെ ഭാഗ്യവാൻ എന്നു പറയട്ടെ (സങ്കീ 72:17). ഒരിക്കൽ ഒരു ഗണിതശാസ്ത്ര ( Math ) അദ്ധ്യാപകൻ ഉത്തരം കണ്ടെത്താനായി ക്ലാസ്സിൽ ഒരു ചോദ്യം ഇട്ടു. അതിന്റെ ഉത്തരം കണ്ടെത്തുന്നതിനായി ക്ലാസ്സിലെ വിദ്യാർത്ഥികളെല്ലാം കഠിനമായി വളരെ നേരം പരിശ്രമിച്ചു. ഒടുവിൽ , അവരിൽ ഒരു പ്രതിഭാശാലിക്ക് മാത്രമേ അതിന്റെ ഉത്തരം കണ്ടെത്താനായുള്ളു. അതിന്റെ ഉത്തരം എപ്രകാരമാണ് കണ്ടെത്തേണ്ടത് എന്ന് പഠിക്കാനായി അദ്ധ്യാപകൻ ക്ലാസ്സിലുണ്ടായിരുന്ന മറ്റ് വിദ്യാർത്തികളെ ഓരോരുത്തരായി ആ ഉത്തരം കണ്ടെത്തിയ വിദ്യാർത്ഥിയുടെ അടുക്കൽ പറഞ്ഞയച്ചു. അവസാനം , ആ ക്ലാസ്സിലുണ്ടായിരുന്ന എല്ലാ വിദ്യാർത്ഥികളും ആ പ്രശ്നത്തിന്റെ ഉത്തരം കണ്ടെത്തുകയുണ്ടായി. സകല ജാതികളും അവനിലൂടെ അനുഗ്രഹിക്കപ്പെടേണം എന്നുള്ളത് എത്ര മനോഹരമായ ഒരു വാഞ്ചയാണ് (സങ്കീ 72:17). ദൈവം അബ്രഹാമിനെ ഭൂമിയിലെ സകല ജാതികൾക്കും അനുഗ്രഹമാക്കി മാറ്റി (ഉല്പ 22:18). നമ്മെ ശപിക്കുന്നവരെ പോലും അനുഗ്രഹിക്കുവാനാണ് യേശു...

രാജാവ് നീണാൾ വാഴട്ടെ!

Image
B. A. Manakala അവൻ ദീർഘായുസ്സോടെ കഴിയട്ടെ ; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരട്ടെ ; ജനം അവനു വേണ്ടി എപ്പോഴും പ്രാർത്ഥന കഴിച്ച് ഇടവിടാതെ അവനെ അനുഗ്രഹിക്കട്ടെ (സങ്കീ 72:15). 1461-ൽ ചാൾസ് ഏഴാമൻ മരിച്ചപ്പോൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന   ' രാജാവ് നാടു നീങ്ങി ,  രാജാവ് നീണാൾ വാഴട്ടെ '  ( 'King is dead, long live the king' )   എന്ന അർത്ഥമുള്ള ഒരു ഫ്രഞ്ച് പദമാണ്   ( 'Le Roi est mort, Vive le Roi!' ) . ' രാജാവ് നീണാൾ വാഴട്ടെ '  അല്ലെങ്കിൽ   ' ദൈവം രാജാവിനെ രക്ഷിക്കട്ടെ '   എന്ന പ്രയോഗം ബൈബിളിലും നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട് (1 ശമൂ 10:24 ;  2 ശമൂ 16:16). മെഥൂശലെഹ്  969 സംവത്സരം ജീവിച്ചിരുന്നു (ഉൽപ. 5:27) ;  എന്നാൽ ഇന്ന് 100 വർഷം വരെ ജീവിക്കുന്ന ആരെയും നാം കണ്ടെത്തുന്നില്ല.   ' രാജാവ് നീണാൾ വാഴട്ടെ '  എന്ന് ശലോമോനെക്കുറിച്ച് ആഗ്രഹിച്ചിരുന്നുവെങ്കിലും 80 വർഷത്തിലധികം അദ്ദേഹം ജീവിച്ചിരുന്നതായി തോന്നുന്നില്ല! ദീർഘായുസ്സ് ഒരു അനുഗ്രഹമാണെങ്കിലും ,  നാം ഭൂമിയിൽ എത്ര കാലം ജീവനോടെ ഇരിക്കുന്നു എന്നു...

ദരിദ്രർ അവന് വിലയേറിയവരാകുന്നു

Image
B. A. Manakala അവരുടെ പ്രാണനെ അവൻ പീഢയിൽ നിന്നും , സാഹസത്തിൽ നിന്നും വീണ്ടെടുക്കും ; അവരുടെ രക്തം അവന് വിലയേറിയതായിരിക്കും ( സങ്കീ 72:14). വളരെ നാളുകൾക്ക് മുൻപ് ഞാൻ ഒരു കല്യാണ വിരുന്നിൽ സംബന്ധിക്കയുണ്ടായി . പതിവു പോലെ , സംബന്ധിക്കാൻ എത്തിയവർ നല്ലതു പോലെ വസ്ത്രധാരണം ചെയ്യുകയും ആഹാര സമയത്ത് മറ്റുള്ളവരുമായി കുശലാന്വേഷണം നടത്തുന്ന തിരക്കിലുമായിരുന്നു . കൂടുതൽ ആളുകളും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു . അതിനിടയിൽ ആ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ഒരു വ്യക്തി പന്തലിന് വെളിയിൽ നിൽക്കുന്ന ഒരു ഭിഷക്കാരന് ഭക്ഷണം വിളമ്പി കൊണ്ടു കൊടുക്കുന്നത് ഞാൻ ശ്രദ്ധിക്കയുണ്ടായി . ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന   ആ ഭിക്ഷക്കാരൻ തന്റെ ജീവിതത്തിൽ  എപ്പോഴെങ്കിലും  അത്തരം   സ്വാദേറിയ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ എന്ന് ഞാൻ ഓർത്ത് പോയി . ദരിദ്രർ തനിക്ക് വിലയേറിയവരാകയാൽ ദൈവം അവരെ സാഹസത്തിൽ നിന്നും പീഢയിൽ നിന്നും വിടുവിക്കും ( സങ്കീ 72:14). സാധാരണയായി , നാം സമൂഹത്തിലെ നല്ല നിലവാരമുള്ള വ്യക്തികളുമായി ഇടപെട്ട ശേഷം ദരിദ്രരെ ത...

ദയ തോന്നി രക്ഷിക്കുക

Image
B. A. Manakala എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും ; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും (സങ്കീ 72:13). ഒരിക്കൽ ഒരു മനുഷ്യൻ കള്ളന്മാരാൽ ആക്രമിക്കപ്പെടുകയും വഴിയരികിൽ മുറിവേറ്റവനായി ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ആ വഴി കടന്നു വന്ന ഒരു പുരോഹിതൻ , ആ മുറിവേറ്റു കിടന്ന വ്യക്തിയെ കണ്ടെങ്കിലും ഒന്നും ചെയ്യാതെ കടന്നു പോയി. പിന്നീട് ദേവാലയത്തിലെ ഒരു സഹായകൻ അതു വഴി വരികയുണ്ടായി , അവനും ആ പുരോഹിതനെ പോലെ തന്നെ ഈ മുറിവേറ്റു കിടക്കുന്ന മനുഷ്യനെ കണ്ടെങ്കിലും ഒന്നും   ചെയ്യാതെ കടന്നു പോയി. എന്നാൽ , അതിനു ശേഷം അതു വഴി കടന്നു വന്ന ദയാലുവായ ഒരു മനുഷ്യൻ , ഈ മുറിവേറ്റു കിടന്ന മനുഷ്യന് തന്നാലാവോളം പ്രഥമ ചികിത്സ നല്കിയ ശേഷം അടുത്തുള്ള ആശുപത്രിയിൽ ആക്കുകയും , കൂടാതെ തന്റെ ശുശ്രൂഷക്കുള്ള മുഴുവൻ തുകയും കൊടുത്തു കൊള്ളാമെന്ന് ഏല്ക്കുകയും ചെയ്തു. ആരുടെയെങ്കിലും അവസ്ഥതയിൽ ദയ തോന്നുക എന്നതും , അതിൽ നിന്നും ആ വ്യക്തിയെ രക്ഷിക്കുക എന്നതും വളരെ വ്യത്യസ്തങ്ങളായ കാര്യങ്ങളാകുന്നു. ഒരു നല്ല ശതമാനം ആളുകൾക്കും ദരിദ്രരോടും അത്യാവശ്യ കാര്യങ്ങൾക്കായി കേഴുന്നവരോടും ദയ തോന്നാറുണ്ട് ; എന്നാൽ അവരെ ഒരു നല്ല നിലയിലെത്തിക്...

സകല രാജാക്കാന്മാരും നമസ്ക്കരിക്കും!

Image
B. A. Manakala സകല രാജാക്കാന്മാരും അവനെ നമസ്ക്കരിക്കട്ടെ ; സകല ജാതികളും അവനെ സേവിക്കട്ടെ (സങ്കീ 72:11). ഒരിക്കൽ തിരക്കേറിയ ഒരു റോഡി ൽ കൂടി എനിക്ക് പോകേണ്ടി വന്നു , അതു വഴി കടന്നു പോകുന്ന ഏവരും ഒരു പ്രത്യേക സ്ഥലത്ത് നിന്നു കൊണ്ട് , ഒരു പ്രത്യേക വശത്തേക്ക് തിരിഞ്ഞ് , ഒരു നിമിഷത്തേക്ക് തങ്ങളുടെ തല കുനിച്ച് കുമ്പിട്ട ശേഷം തങ്ങളുടെ വഴിക്ക് പോകുന്നത് ഞാൻ ശ്രദ്ധിച്ചു . ആ റോഡിന്റെ ഒരു വശത്ത് ഒരു മന്ദിരമുണ്ടായിരുന്നു എന്നത് ഞാൻ അല്പസമയം ശേഷമാണ് മനസ്സിലാക്കിയത്. മുകളിൽ കൊടുത്തിരിക്കുന്ന പ്രധാന വാക്യത്തി ൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ തന്നെ , നാനാ ദേശങ്ങളി ൽ നിന്നും ദേശ സ്ഥാനാപതിക ൾ ശലോമോന്റെ ജ്ഞാനം കേ ൾ പ്പാ ൻ വന്നു (1 രാജാ 4:34). ജ്ഞാനികളിൽ ജ്ഞാനിയായി ശലോമോനെ പരിഗണിക്കുന്നെണ്ടെങ്കിലും , രാജാധിരാജാവ് ഒരുവനത്രേ (വെളി 17:14). ഒരു ദിവസം എല്ലാ മുഴങ്കാലും തന്റെ മുമ്പിൽ മടങ്ങും ( റോമ 14:11). എന്നിരുന്നാലും , യേശുക്രിസ്തുവിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന അധികാരത്തെപ്പറ്റി നാം മറന്നു പോകരുത് ; ഉന്നത അധികാരത്തിൽ നമ്മെ തന്നോടൊപ്പം ഇരുത്തിയിരിക്കയും , കൂടാതെ ചുറ്റുപാടുമുള്ള ദുഷ...

എല്ലായിടത്തും എന്നെന്നേക്കുമായി വാഴട്ടെ!

Image
B. A. Manakala അവന്‍റെ കാലത്ത് നീതിമാന്മാര്‍ തഴക്കട്ടെ ;  ചന്ദ്രനുള്ളിടത്തോളം സമാധാന സമൃദ്ധി ഉണ്ടാകട്ടെ . അവന്‍ സമുദ്രം മുതല്‍ സമുദ്രം വരെയും നദി മുതല്‍ ഭൂമിയുടെ അറ്റങ്ങള്‍ വരെയും ഭരിക്കട്ടെ ( സങ്കീ 72: 7-8).   സ്കൂൾ ദിവസങ്ങളിൽ ചില സുഹൃത്തുക്കൾ വാഗ്ദാനം ചെയ്തിരുന്നു ,  ' ഞാൻ എല്ലാ കാലവും നിങ്ങളുടെ സുഹൃത്തായി തുടരും ;  ഞാൻ നിന്നെ ഒരിക്കലും മറന്നു പോകില്ല   . '   എന്നാൽ   ഞാൻ സ്കൂളിൽ നിന്ന് പുറത്തു വന്നതിനു ശേഷം അവരില്‍ ആരുമായും തന്നെ ഇന്നു വരെയും ഒരു സമ്പർക്കവുമില്ല . ഭൂമിയുടെ അറ്റം വരെയും ചന്ദ്രന്‍ ഉള്ളയിടത്തോളവും ശലോമോന്റെ വാഴ്ച തുടരട്ടെ എന്ന് ആഗ്രഹിക്കുന്നതാണ്‌ ഈ വാക്യങ്ങള്‍ ( സങ്കീ 72: 7-8).   ' എല്ലായിടത്തും '   ' എന്നെന്നേക്കും '   എന്ന വാക്കുകള്‍ക്ക് നിത്യമായ പ്രസക്തിയാണുള്ളത് . ഒരു മനുഷ്യനോ അല്ലെങ്കില്‍ ഒരു രാജാവിനോ എല്ലായിടത്തും എത്തിച്ചേരാനോ അല്ലെങ്കില്‍ എന്നെന്നേക്കുമായി ഭൂമിയില്‍ വാഴാനോ സാധിക്കുകയില്ല ! യഹോവ മാത്രമാണ്‌ എന്നും എന്നേക്കും രാജാവായി...