നീതിയും, വിശ്വസ്തതയും, ശക്തിയും!

B.A. Manakala ഞാൻ അങ്ങയുടെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചില്ല ; അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു ; അങ്ങയുടെ ദയയും സത്യവും ഞാൻ മഹാസഭെക്കു മറെച്ചതുമില്ല (സങ്കീ 40:10 ) . ഞാൻ കോളേജിലായിരിക്കുമ്പോൾ , ഞാൻ ഉൾപ്പെടാതെയിരുന്ന ഒരു കുറ്റത്തിന് അദ്ധ്യാപകൻ എന്നെ വളരെ കൂടുതലായി ശിക്ഷിക്കയുണ്ടായി! നീതിക്ക് അപ്പോൾ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. നൂറ് കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നുള്ളത് നമ്മുടെ ഭാരതീയ നീതി ന്യായകോടതിയുടെ ഒരു അടിസ്ഥാന തത്വമാണ്. എന്നാൽ അവ എല്ലായ്പ്പോഴും വിജയകരമായി നടപ്പിലാക്കൻ സാധിക്കുന്നുണ്ടോ ? നമ്മുടെ ദൈവം , നീതിമാനുൻ , വിശ്വസ്തനും , രക്ഷിപ്പാൻ കഴിവുള്ളവനുമാകുന്നു (സങ്കീ 40:10). ഈ മൂന്നും കൂടി ചെയ്യാൻ കഴിവുള്ള ഒരു സംവിധാനവും ഇന്ന് നിലവിൽ ഇല്ല. നമുക്കു ചുറ്റുമുള്ളവരോട് ദൈവത്തിന്റെ നീതിയും , വിശ്വസ്തതയും , രക്ഷാശക്തിയേയും നമുക്ക് പ്രഘോഷിക്കാം: കുടുംബത്തിലും , സഭയിലും , സമൂഹത്തിലും. നീതിക്ക് ദൈവീക രാജ്യത്തിൽ അത്യുന്നത സ്ഥാനമാനുള്ളത് , നാം അതിനെ പ്രഘോഷിച്ചേ മതിയാകു! പ്രാർത്ഥന: കർത്താവേ , അടിയന്റെ ചുറ്റുപാടുമുള്ള ഏവരോടും അങ്ങ...