Posts

Showing posts from September, 2020

‘സിസിടിവി’!

Image
30 September 2020 B. A. Manakala എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; ദൈവത്തിന്റെ നാമത്തിൽ സത്യം ചെയുന്നവനെല്ലാം പുകഴും, എങ്കിലും ഭോഷക് പറയുന്നവരുടെ വായ് അടഞ്ഞു പോകും. സങ്കീ 63:11 ഒരിക്കൽ ഒരു സ്ത്രീ ഒരു ഭക്ഷ ണശാല യിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ആ സ്ത്രീക്ക് ഭക്ഷണത്തിൽ നിന്നും പൊട്ടിയ ഗ്ലാസിന്റെ ഒരു കഷണം കിട്ടി! അവൾ ഉറക്കെ ശബ്ദമുണ്ടാക്കുകയും ചുറ്റുമിരുന്ന എല്ലാ ആൾക്കാരുടെയും ശ്രദ്ധ നേടുകയും ചെയ്തു. ശേഷം ഭക്ഷണശാലയുടെ അധികൃതർ വന്ന് ആ സ്ത്രീയോട് മാപ്പ് ചോദിക്കയും ചെയ്തു. പിന്നീട് , സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആ സ്ത്രീ തന്നെയാണ് ആ ഗ്ലാസ് കഷണം ഭക്ഷണത്തിൽ ഇട്ടതെന്ന് കണ്ടുപിടിച്ചു! സത്യത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെ നാം ദൈവത്തെ സ്തുതിക്കുകയാണ് ചെയ്യുന്നത് ; എന്നാൽ ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞു പോകും (സങ്കീ 63:11). ഭോഷ്കു പറയുന്നവർ അഭിവൃദ്ധി പ്രാപിക്കുന്നതായി പലപ്പോഴും തോന്നിയേക്കാം ; പക്ഷേ അതേ രീതിയിൽ ദീർഘ കാലം അവർക്ക് തുടാരാനാവില്ല. യഹൂദ്യയിലെ ഗവർണ്ണറുടെ ആചാരമനുസരിച്ച് പീലാത്തോസ് ചോദിച്ചു: നിങ്ങൾക്ക്  കുപ്രസിദ്ധ തടവുകാരൻ...

ഗൂഡാലോചനകൾ

Image
29 September 2020 B. A. Manakala എന്നാൽ അവർ സ്വന്ത നാശത്തിനായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. സങ്കീ 63:9 2020 ആഗസ്റ്റ് 8-ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ( NIA ) പ്രധാനമന്ത്രിയെ വധിക്കുമെന്നുള്ള ഒരു ഇ-മെയിൽ  ഭീഷണി  സ്വീകരിച്ചു. ഇത്തരത്തിലുള്ള ഭീഷണികൾ ഒരു പക്ഷേ നിത്യ സംഭവമായിരിക്കാം. എന്നാലും ഇത്തരം ഭീഷണികൾക്ക് നടുവിലും കാര്യാലയം വേണ്ടുന്ന സുരക്ഷയോടെ പ്രവർത്തന നിരതമാകുന്നു. തനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ സ്വയം നശിച്ചു പോകും എന്ന കാര്യത്തിൽ ദാവീദിന് നല്ല ഉറപ്പുണ്ടായിരുന്നു (സങ്കീ 63:9-10). ജീവതത്തിൽ മുന്നോട്ട് നീങ്ങുവാൻ ഇത്തരത്തിലുള്ള ഉറപ്പുകൾ വളരെ അത്യാവശ്യമാണ്. ദൈവമക്കൾക്ക് വിരുദ്ധമായി സത്താൻ ഗൂഡാലോചനകൾ നിരന്തരമായി ഒരുക്കുന്നു. എന്നാൽ നമുക്ക് ദൈവത്തിലും, നമുക്ക് നേടാനായുള്ള ലക്ഷ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് തന്നെ തുടരാം. നമുക്ക് ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചു കൊണ്ടു തന്നെ മുന്നോട്ട് നീങ്ങാം (എഫെ 6:13). സാത്താന്റെ തന്ത്രങ്ങളെ  ഭയപ്പെടാതിരിക്കുവാൻ   ...

പറ്റിയിരിക്കുക

Image
28 September 2020 B. A. Manakala എന്റെ ഉള്ളം അങ്ങയോട് പറ്റിയിരിക്കുന്നു ; അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു. സങ്കീ 63:8 70 പേർ കൊല്ലപ്പെട്ട പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിന് ശേഷം , കു വി എന്ന് പറയുന്ന നായ് നദി തീരത്ത് നിരവധി ദിവസങ്ങൾ കാത്തിരുന്നു. നായ് നോക്കി ഇരുന്ന സ്ഥലത്തു നിന്നും പോലീസുകാർ അതിന്റെ ഉടയവന്റെ ചേതനയറ്റ ശരീരം  കണ്ടെടുത്തു!  അവസാനം കുവിയെ പോലീസുകാർ ഏറ്റെടുത്തു. തന്നെ സുരക്ഷിതമായി താങ്ങിയ ദൈവത്തോട് ദാവീദ് പറ്റിയിരുന്നു (സങ്കീ 68:3). നമുക്ക് പറ്റിയിരിക്കാൻ സാധിക്കുന്ന തരത്തിലുള്ള പല കാര്യങ്ങൾ ഈ ലോകം നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നാം മനുഷ്യരോടും , മറ്റ്  പല കാര്യങ്ങളോടും ബന്ധവും അടുപ്പവും വളർത്തിയെടുക്കാറുണ്ട്.എന്നാൽ അത്തരത്തിൽ ഏതെങ്കിലും ഒന്നിനോട് നാം പറ്റിയിരുന്നാൽ ഒരു ദിവസം നമുക്ക് നിരാശപ്പെടേണ്ടതായി വരും. എക്കാലവും കൂടെ ജീവിക്കുവാൻ കഴിയുന്ന ഒരുവനോട്  നമുക്ക് പറ്റിയിരിക്കാം. നിങ്ങൾ വ്യക്തികളുമായോ മറ്റെന്തെങ്കിലുമായോ പറ്റിയിരിക്കുന്നുണ്ടോ ? ഭൂമിയിലെ മനുഷ്യരുമായും മറ്റ് കാര്യങ്ങളുമായും ആവശ്യാ...

യഥാർത്ഥ സംതൃപ്തി

Image
27 September 2020 B. A. Manakala എന്റെ പ്രാണനു മജ്ജയും മേദസ്സും കൊണ്ട് എന്നപോലെ തൃപ്തി വരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു. (സങ്കീ 63:6) ഒരിക്കൽ ഒരു ഭിക്ഷക്കാരൻ എന്റെ അടുക്കൽ വന്നപ്പോൾ എനിക്ക് അദ്ദേഹത്തോട് അനുകമ്പ തോന്നുകയുണ്ടായി. ഞാൻ അദ്ദേഹത്തെ കുളിപ്പിച്ച്, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ എല്ലാം മാറ്റി ഒരു മാനസിക ഉല്ലാസത്തിനായി ഒരു പാർക്കിലേക്ക് കൊണ്ടു പോയി. എങ്കിലും അദ്ദേഹം ദു:ഖിതനായി തന്നെ ഇരിക്കുന്നത് കണ്ടു. ഏതാണ്ട് സന്ധ്യാസമയമായപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, ' എനിക്ക് ഭക്ഷിപ്പാൻ എന്തെങ്കിലും ലഭിക്കുമോ? ' ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന്റെ മുഖത്ത് അല്പം സന്തോഷം തെളിഞ്ഞു വന്നത്. ഒരു പക്ഷേ ഭൂമിയിലെ ഏറ്റവും സമ്പന്നമായ ഭക്ഷണം പോലും നിങ്ങൾക്ക് തൃപ്തി നൽകുകയില്ലായിരിക്കാം.  എന്നാൽ ദാവീദ് ദൈവത്തിൽ നിന്നും സംതൃപ്തി അനുഭവിക്കുകയാണ് ഇവിടെ (സങ്കീ 63:6). എന്താണ് നമുക്ക് യഥാർത്ഥ സംതൃപ്തി നൽകുന്നത് എന്ന് തിരിച്ചറിയാത്ത സമയത്തോളം, നാം നമ്മുടെ കഴിവും സമയവും ഒക്കെ  നഷ്ടപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. ഭക്ഷ്ണവും...

എന്റെ ജീവകാലം ഒക്കെയും

Image
26 September 2020 B. A. Manakala എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ അങ്ങയെ വാഴ്ത്തും; അങ്ങയുടെ നാമത്തിൽ ഞാൻ എന്റെ കൈ കളെ മലർത്തും. സങ്കീ 63:4   സുഹൃത്തുക്കൾ പിരിയുമ്പോൾ  ' ഞാൻ ജീവനോടിരിക്കുന്നിടത്തോളം നിന്നെ മറക്കുകയില്ല ' എന്ന്  പരസ്പരം  പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഈ വാഗ്ദാനം എത്രമാത്രം സത്യമായിരിക്കും എന്നതിൽ എനിക്ക് സംശയമുണ്ട്. തനിക്ക് ജീവനുള്ള കാലത്തോളം യഹോവയെ സ്തുതിക്കുവാൻ തീരുമാനിക്കുകയണ് ദാവീദ് ഇവിടെ ചെയുന്നത് (സങ്കീ 63:4).  നമുക്ക് ജീവനുള്ള കാലത്തോളം പല കാര്യങ്ങളെ പറ്റി ചിന്തിക്കാതെ പോലും നാം തീരുമാനങ്ങൾ എടുക്കാറുണ്ട്: ഭക്ഷണം കഴിക്കുക, ഉറങ്ങുക മുതലായവ. കൂടാതെ, പല കാര്യങ്ങളും ദിനചര്യകളായും നാം ചെയാൻ തീരുമാനിക്കാറുണ്ട്. ദാവീദിനെ പോലെ എല്ലായ്പ്പോഴും ദൈവത്തെ സ്തുതിപ്പാൻ നാമും തീരുമാനിച്ചാൽ, നന്മയും കരുണയും ആയുഷകാലമൊക്കെയും നമ്മെ പിന്തുടരും (സങ്കീ 23:6). നിങ്ങളുടെ ജീവകാലമൊക്കെയും എന്ത് ചെയ്യാനാണ് നിങ്ങൾക്ക് താല്പര്യം? നിങ്ങളുടെ ജീവകാലത്തിൽ ഒരു കാര്യം മാത്രമേ നിങ്ങൾ ചെയ്യുകയുള്ളു എങ്കിൽ, അത് ദൈവത്തെ സ്തുതിക്കു...

നിരന്തരമായ സ്നേഹം

Image
25 September 2020 B. A. Manakala അങ്ങയുടെ ദയ ജീവനേക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. (സങ്കീ 63:3) പലരും ചിന്തിക്കുന്നത് ' ലൈഫ് ഈസ് ഗുഡ് '  (ജീവിതം നല്ലത്) എന്നതാണ് LG ( കമ്പനി ) യുടെ പൂർണ്ണ നാമം, വാസ്തവത്തിൽ അത് Lucky കമ്പനിയും Goldstar കമ്പനിയും ചേർന്നുണ്ടായതാണ്. എന്തായാലും, LG ഉല്പന്നങ്ങൾ ഇന്ന് ധാരാളം ആളുകളുടെ ജീവിതത്തെ  ആയാസമാക്കി മാറ്റി. ജീവിതത്തെക്കാളും വിലയേറിയതിനെ കുറിച്ച് പരാമർശിക്കുകയാണ് ദാവീദ് ഇവിടെ ചെയ്യുന്നത്: ദൈവത്തിന്റെ ദയ അല്ലെങ്കിൽ നിരന്തരമായ സ്നേഹം (സങ്കീ 63:3). ഇന്നത്തെ എല്ലാ സങ്കേതികവിദ്യകളും സൗകര്യങ്ങളും  നമുക്ക്  ആസ്വദിക്കാം. എന്നാൽ, വിലപിടിപ്പുള്ളതും, നിത്യവുമായതിനെ മറക്കാതിരിക്കാതിരിക്കുക. അതോടൊപ്പം, ജീവിതം നന്നായിരിക്കുമ്പോൾ മാത്രമാണ് ദൈവം നല്ലവനായിരിക്കുന്നത് എന്ന് ചിന്തിക്കരുത്. ദൈവത്തിന്റെ ദയ നമ്മുടെ ജീവിതത്തിന്റെ പ്രയാസങ്ങളിലും നമ്മെ താങ്ങുന്നതാണ്. ജീവിതത്തിന്റെ എല്ലാ നടപ്പിലും ദൈവത്തിന്റെ ദയയെ നിങ്ങൾക്ക് എങ്ങനെ ഓർക്കുവാൻ സാധിക്കും? സുഖകരമായ ഭൗതിക ജീവിതം നാളെയും ഉണ്ടാകും എന്ന്...

ഉറ്റുനോക്കുക

Image
24 September 2020 B. A. Manakala അങ്ങനെ അങ്ങയുടെ ബലവും മഹത്വവും കാണേണ്ടതിന് ഞാൻ വിശുദ്ധ മന്ദിരത്തിൽ അങ്ങയെ നോക്കിയിരിക്കുന്നു. സങ്കീ 63:2 കഴിഞ്ഞ ദിവസം സൂര്യാസ്തമയ സമയത്ത് ഞങ്ങൾ വീടിന്റെ ടെറസ്സിൽ പോയി, അപ്പോൾ ചില നക്ഷത്രങ്ങളെയും കാണാൻ സാധിക്കുമായിരുന്നു. പെട്ടെന്ന് എന്റെ മകൻ ഒരു നക്ഷത്രത്തെ നോക്കി പറഞ്ഞു: ' പപ്പാ, ആ നക്ഷത്രത്തെ നോക്കിക്കേ; ഞാൻ പോകുന്നിടത്തെല്ലാം അത് എന്റെ പിന്നാലെ വരുന്നു. ' വിശുദ്ധ മന്ദിരത്തിൽ ദാവീദ്‌ ദൈവത്തെ തന്റെ മഹത്വത്തിലും ശക്തിയിലുമാണ് കണ്ടത് (സങ്കീ 63:2). ഒരു മനുഷ്യന്റെ ഏത് സാഹചര്യത്തിലുമുള്ള നിലനില്പിന്റെ കാതലാണിത്. നമ്മിൽ ചിലർ അസാധാരണമായ കൊറോണയേയും അതിൻ മൂലം ഉണ്ടാകാൻ പോകുന്ന ആഘാതത്തെയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളെയുമാകാം നോക്കിയിരിക്കുന്നത്. ഒരിക്കൽ ദൈവത്തിന്റെ ശക്തിയെ നമുക്ക് കണ്ടറിയാൻ കഴിഞ്ഞാൽ പിന്നീട് മറ്റൊന്നിനാലും നാം കുലുങ്ങുകയില്ല! നമ്മുടെ നോട്ടം യേശുവിന്റെ മേൽ പതിക്കുവാനായി നമുക്ക് ഇന്ന് പ്രോത്സാഹനം ലഭിക്കുന്നു (എബ്രാ 12:2). ദൈവത്തിന്റെ സകല വിധ സൃഷ്ടി കളെയും കണ്ട് ദൈവത്തെ ആരാധിക്കുക; ദൈവത്തെയും...

അത്മാവ് കാംക്ഷിക്കുന്നു

Image
23  September 2020 B. A. Manakala ദൈവമേ, അങ്ങ് എന്റെ ദൈവം; അതി കാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം അങ്ങേക്കായി ദാഹിക്കുന്നു; എന്റെ ദേഹം അങ്ങേക്കായി കാംക്ഷിക്കുന്നു. സങ്കീ 63:1 ക്രൂശിന്മേൽ കിടക്കുമ്പോൾ യേശു പറഞ്ഞ മൊഴികളിൽ ഒന്നായിരുന്നു ' എനിക്ക് ദാഹിക്കുന്നു ' എന്നത്.  യേശുവിന്റെ ചുറ്റുപാടും നിന്ന വ്യക്തികൾക്ക് അത് ഒരു ശാരീരിക ദാഹമായി മാത്രമേ തോന്നിയുള്ളായിരിക്കാം; ഒരു പക്ഷേ, തന്റെ ദാഹം ശാരീരിക ദാഹത്തിനും അപ്പുറത്തായിരുന്നിരിക്കണം. ഒരു ഉണങ്ങി വരണ്ട സ്ഥലത്തായിരുന്നതിനാൽ ദാവീദ് ശാരീരികമായും ആത്മീകമായും ദാഹം അനുഭവിച്ചിരുന്നു എന്ന് വ്യക്തമാണ് (സങ്കീ 63:1). നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ പല കാര്യങ്ങൾക്ക് വേണ്ടി ദാഹിക്കാറുണ്ട്; എന്നാൽ നമ്മുടെ ആത്മാവിന്റെ ദാഹത്തെ തൃപ്തിപ്പെടുത്തുക എന്നത് വളരെ പ്രാധാന്യമേറിയതാണ്. ഒരിക്കൽ ശമര്യാസ്ത്രീക്ക് യേശു തന്നെത്തന്നെ ജീവനുള്ള വെള്ളമായി കാണിക്കുകയും ' ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കയില്ല ' എന്ന് പറയുകയും ചെയ്തു. ഇത് മാത്രമേ നിത്യ ജീവങ്കലേക്ക...

പ്രതിഫലവും പകരം നല്കലും

Image
22  September 2020 B. A. Manakala കർത്തവേ, ദയയും അങ്ങേയ്ക്കുള്ളതാകുന്നു. അങ്ങ് ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നൽകുന്നു. സങ്കീ 62:12 ഒരിക്കൽ ഞങ്ങൾ ഡോൾഫിൻ മത്സ്യത്തിന്റെ പ്രദർശനം കാണുവാൻ ഇടയായി. ഡോൾഫിനുകൾ കാണിക്കുന്ന അഭ്യാസങ്ങൾ കണ്ട് ഞങ്ങൾ അതിശയിച്ചു പോയി. ഓരോ പ്രദർശനത്തിന് ശേഷവും ഡോൾഫിനുകൾക്ക് ഇഷ്ടമുള്ളത് പ്രതിഫലമായി കൊടുക്കുന്നതും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. മനുഷ്യരായ നാം പ്രതിഫലം ഇഷടപ്പെടുന്നവരാണ്. അതുകൊണ്ട്, നാം പ്രതിഫലം കൊടുക്കുകയും, സ്വീകരിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ ഭൂമിയിൽ നമുക്ക് ലഭിക്കുന്ന പ്രതിഫലങ്ങൾ നമ്മുടെ ജീവിതത്തിൽ പല തരത്തിൽ പ്രചോദനം നൽകുന്നു.  എന്നാൽ ഈ ഭൂമിയിൽ നാം എല്ലായ്പ്പോഴും പ്രതിഫലം ആഗ്രഹിച്ചാൽ അത് നിരാശയിൽ കലാശിച്ചേക്കാം. അനശ്വരമായ  അനുഗ്രഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, ദൈവം നിങ്ങളെ നിരാശരാക്കില്ല. ദൈവം നീതിമാനാകയാൽ മനുഷ്യന്റെ ഓരോ ദുഷ്ടതക്കും അവൻ പകരം നല്കും. അന്തിമ പ്രതിഫലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിപ്പാനായി നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ ചെയ്യുന്ന എല്ലാറ്റിനും ഒരു പ്രതിഫലം അല്...

പല തവണ കേൾക്കുക

Image
21 September 2020 B. A. Manakala ബലം ദൈവത്തിനുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാൻ രണ്ടു പ്രാവശ്യം കേട്ടുമിരിക്കുന്നു. സങ്കീ 62:11 ഞങ്ങൾ ചെറുപ്രായത്തിൽ അമ്മയുമായി വഴക്കിടാറുണ്ടായിരുന്നു. വളരെ ദേഷ്യം വരുന്ന ചില അവസരങ്ങളിൽ അമ്മ പറയുമായിരുന്നു ' നിങ്ങളൊക്കെ എന്നെ കാണാൻ കൊതിക്കും. '  അമ്മ 1995ൽ മരിച്ചു പോയെങ്കിലും ഇന്നും അമ്മയുടെ ആ ശബ്ദങ്ങൾ പലപ്പോഴും കാതുകളിൽ മുഴങ്ങാറുണ്ട്. നമുക്ക് ഇഷ്ടമുള്ളത് കാണാനും കേൾക്കാനും നാം താമസിക്കുന്ന ശബ്ദകലുഷിതമായ ഈ ലോകത്ത് ധാരാളം അവസരങ്ങൾ ഉണ്ട്. നമുക്ക് താല്പര്യമുള്ളത്രത്തോളം    നാം  അതിനെ പറ്റി വിചിന്തനം ചെയ്യുന്നു. നമ്മുടെ അകത്തെ മനുഷ്യനെ ബലപ്പെടുത്താൻ താല്പര്യമുണ്ടെങ്കിൽ കഴിയുന്നിടത്തോളം ദൈവത്തിന്റെ ശബ്ദം നമ്മുടെ കാതുകളിൽ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കണം . യഹോവയുടെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 1:2). ദിവസം മുഴുവൻ ധ്യാനിക്കുവാൻ നിങ്ങൾ എന്ത് തിരെഞ്ഞെടുക്കും? നിങ്ങൾ നിരന്തരമായി കാണുകയും കേൾക്കുകയും ചെയ്യുന്നത് ക്രമേണ നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റും. പ്രാർത്ഥന: ക...

ജീവിതത്തിന്‍റെ കേന്ദ്രം

Image
20 September 2020 B. A. Manakala പീഡനത്തില്‍ ആശ്രയിക്കരുതു ; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു ; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു . സങ്കീ 62:10   എന്റെ പണ സഞ്ചി സൂക്ഷിക്കുന്ന കാര്യത്തിലും അത് ഉപയോഗിക്കുന്ന കാര്യത്തിലും വളരെ സൂക്ഷ്മതയുള്ള വ്യക്തിയായിരുന്നു ഞാൻ. എന്നാൽ ഈ മഹാമാരിയുടെ സമയത്ത് എന്റെ പണ സഞ്ചി ഏതാണ്ട് ഉപയോഗശൂന്യമായി , കാരണം ഇപ്പോൾ എല്ലാ പണമിടപാടുകളും ഗൂഗിൾ പേ അല്ലെങ്കിൽ ഇതര സാങ്കേതിക സമ്പ്രദായങ്ങള്‍ വഴിയാണല്ലോ നടക്കുന്നത്. അത് കൊണ്ട് ഇപ്പോൾ പുറത്തിറങ്ങുമ്പോൾ പണ സഞ്ചി എടുക്കുന്ന കാര്യത്തെ പറ്റി ഞാൻ ചിന്തിക്കാറേയില്ല. നമ്മെ ഒരോരുത്തരെയും ദൈവം അധികം ധനം കൊണ്ടോ അല്ലെങ്കിൽ കുറച്ചു  ധനം കൊണ്ടോ അനുഗ്രഹിച്ചേക്കാം. എന്നാൽ അതിനെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്ര ഭാഗമായി മാറാൻ അനുവദിക്കരുത്. എന്നാൽ  ധനം നമ്മുടെ ' ചുറ്റുപാടും ' മാത്രം തുടരാൻ അനുവദിച്ചാൽ അത്  നമ്മുടെ ജീവിതത്തെ താറുമാറാക്കുകയില്ല. അതിനെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായി കരുതുകയാണെങ്കിൽ, അപ്പോൾ മുതൽ   അത് നമ്മുടെ ജീവിതത്തിലെ മറ്റെല്ലാ മേഖലകളെയും പിടിച്ചടക്കുവ...

നിങ്ങൾക്ക് എന്ത് വിലയാണുള്ളത്?

Image
1 9 September 2020   B. A. Manakala   സാമാന്യ ജനം ഒരു ശ്വാസവും ശ്രേഷ്ഠ ജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. സങ്കീ 62:9   ചില നാളുകൾക്ക് മുൻപ് ഞാനൊരു അനാഥാലയം സന്ദർശിക്കയുണ്ടായി. അവിടെ സുന്ദരനും സമർത്ഥനുമായ ഒരു ബാലനുണ്ടായിരുന്നു. അവന്റെ സ്വന്തം അമ്മ അവനെ ഒരു ലക്ഷം (₹100,000) രൂപക്ക് വിറ്റതാണ് എന്നു കേട്ടപ്പോൾ ഞാൻ സ്തംഭിച്ചു പോയി!   നിങ്ങൾ എന്താണെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ നിങ്ങളെത്തന്നെ തൂക്കി നോക്കിയാൽ നിങ്ങൾ വെറുമൊരു ശ്വാസമത്രേ. ആദിയിൽ നിങ്ങളിൽ ഊതിയ ശ്വാസമാണ് നിങ്ങൾ ഇപ്പോഴും ശ്വസിക്കുന്നതെങ്കിൽ, നിങ്ങൾ ചിന്തിക്കുന്നതിലുമുപരി മൂല്യമുള്ളവരാണ് നിങ്ങൾ (ഉത്പ 2:7).   നാം ഭൗതിക മൂല്യമുള്ളതായി നമ്മെത്തന്നെ കരുതുന്നതെല്ലാം ഒരിക്കൽ വിലയില്ലാത്തതായി മാറും. എന്നാൽ നിങ്ങൾ ആത്മികമായി എത്ര വിലയുള്ളതായിരിക്കുന്നുവോ അതിന്  നിത്യമായ മൂല്യമുണ്ട്.   നിങ്ങളുടെ ആത്മാവിനെക്കാളും വിലയുള്ളതായി എന്തെങ്കിലുമുണ്ടോ? (മത്താ 16:26)   ...

പകരുവിൻ

Image
18 September 2020   B. A. Manakala   ജനമേ , എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ ; ദൈവം നമുക്കു സങ്കേതമാകുന്നു ( സങ്കീ 62:8).   വിവാഹ നിശ് ‌ ചയം കഴിഞ്ഞ ഞങ്ങളുടെ ഒരു വർഷം ഞാൻ ഇപ്പോഴും ഓർക്കാറുണ്ട് . ഞങ്ങൾക്ക് രണ്ടു പേർക്കും അന്യോന്യം വളരെ വിഷയങ്ങൾ പങ്ക് വെക്കുവാൻ ഉണ്ടായിരുന്നു.   എന്നിട്ടും എപ്പോഴും വളരെ ദു : ഖ ത്തോടു കൂടെ ആയിരുന്നു ഞങ്ങൾ സംസാരം അവസാനിപ്പിച്ചിരുന്നത് . അടുത്ത തവണ സംസാരിക്കാനായി ഞങ്ങൾ വളരെ ആശയോടെ കാത്തിരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഞങ്ങൾ പരസ്പരം സമയം പങ്കിടുന്നതിൽ വളരെ സന്തോഷിക്കുന്നു .   നാം നമ്മുടെ ആഗ്രഹങ്ങൾ താനുമായി പങ്കിടണമെന്നാണ്  ദൈവം താൽപ്പര്യപ്പെടുന്നത് . നിങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടായിരുന്നതും , ഇനി ഉണ്ടാകുവാൻ പോകുന്നതും , അല്ലെങ്കിൽ പങ്കിടാത്താതുമായ കാര്യങ്ങളെ പോലും ദൈവം മനസ്സിലാക്കുന്നു എന്ന് ഓർക്കുക .   ഒരു പക്ഷേ , ദൈവത്തോട് മാത്രമല്ലാതെ മറ്റാരോടും പങ്കിടുവാൻ സാധിക്കാത്തതായ കാര്യങ്ങൾ നമുക്കുണ്ടാകാം. എന്നാൽ ദൈവം നമുക്കായി കാത്തിരിക്കുന്നു (...

പാറയും സങ്കേതവും

Image
1 7  September 2020 B. A. Manakala എന്റെ രക്ഷയും മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു. സങ്കീ 62:7 പ്രസിഡന്റ് യാത്ര ചെയ്യുന്ന കാറുകൾ എല്ലായ്പ്പോഴും ധാരാളം സുരക്ഷാ സംവിധാനങ്ങൾ ഉള്ളവയാണ്. വെടിയുണ്ടകൾ കടക്കാത്തവ, പല തരത്തിലുള്ള ആക്രമണങ്ങളെ തരണം ചെയ്യത്തക്ക രീതിയിലുള്ളവ, കാറ്റില്ലായെങ്കിൽ പോലും സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ടയറുകൾ ഇത്യാദി. ' ഒരു ശത്രുവിനും എത്തുവാൻ സാധിക്കാത്ത പാറ ' എന്നാണ്  ഈ വാക്യത്തിന്റെ മറ്റൊരു വിവർത്തനം. ഇതിൽ കൂടുതൽ  എന്ത് സംരക്ഷണമാണ്  നമുക്ക്  ലഭിക്കുക? ദുഷ്ടന്റെ കൈയ്യിൽ അകപ്പെടാതവണ്ണം കർത്താവ് നമ്മെ പരിപാലിക്കുന്നു (2 തെസ്സ 3:3). പലപ്പോഴും നാം നമ്മുടെ വിശ്വാസത്തിൽ നിന്നും പിന്മാറി ദുഷ്ടന്റെ ഭോഷ്ക്കിൽ വിശ്വസിക്കാറുണ്ട്. എന്നാൽ ദൈവം അനുവദിക്കാതെ ഒരു ശക്തിക്കും നിങ്ങളെ സ്പർശിക്കുവാൻ പോലും സാധിക്കില്ല, മഹാമാരിയെണെങ്കിൽ പോലും. നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സുരക്ഷയെക്കുറിച്ച് നിങ്ങൾ ബോധമുള്ളവരാണോ? ദൈവം നിങ്ങൾക്ക് ചുറ്റും നിർമ്മിച്ചിരിക്കുന്നതിനപ്പ...

യഥാർത്ഥ ബഹുമാനം

Image
16 September 2020 B. A. Manakala എന്റെ രക്ഷയും മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു. സങ്കീ 62:7 ഞാനൊരു ഗവേഷണ വിദ്ധ്യാർത്ഥിയായി ചേർന്നപ്പോൾ തന്നെ പലരും എന്റെ പേരിനോടൊപ്പം ' ഡോ. ' എന്ന ശീർഷകം ചേർത്ത് വിളിക്കുവാൻ തുടങ്ങി! എനിക്ക് ആ ബിരുദം ലഭിക്കാത്ത ഇടത്തോളം, ആ ശീർഷകം കൊണ്ട് എനിക്ക് എന്തെങ്കിലും ബഹുമാനം ലഭിക്കുമോ? യഥാർത്ഥ ബഹുമാനം വരുന്നത് ദൈവത്തിൽ നിന്നുമാണെന്ന് ദാവീദ്‌ നല്ലതു പോലെ മനസ്സിലാക്കിയിരുന്നു. ദൈവത്തെ ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നവർ ബഹുമാനിതരാകും (യോഹ 12:26; 1 ശമു 2:30). സ്വർഗ്ഗം നൽകുന്ന ബഹുമാനം മാത്രമേ ദീർഘകാലം നിലനിൽക്കുകയുള്ളു. ഈ ഭൂമിയിൽ നാം സമ്പാദിച്ച സ്ഥാനമാനങ്ങൾ നമ്മുടെ മരണം വരെ മാത്രമേ ഉണ്ടാകൂ. പലപ്പോഴും സ്വർഗ്ഗം നൽകുന്ന ബഹുമാനങ്ങൾ ഭൗതിക മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കാനാവില്ല.   ദൈവത്തിൽ നിന്നും വരുന്ന ബഹുമാനത്തെ നിങ്ങൾ എപ്രകാരമാണ് തിരിച്ചറിയുന്നത്? ഭൗതിക ബഹുമാനങ്ങൾ കൊണ്ട് ഭൂമിയിൽ മാത്രമേ ഉപയോഗം വരികയുള്ളൂ; എന്നാൽ സ്വർഗ്ഗീയ ബഹുമാനങ്ങൾ നിത്യമാണ്. പ്രാർത്ഥന: കർത...

ഉന്നത സ്ഥാനം

Image
15 th September 2020 B. A. Manakala അവന്റെ പദവിയിൽ നിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ് കൊണ്ട് അവർ അനുഗ്രഹിക്കുന്നു ; എങ്കിലും ഉള്ളം കൊണ്ട് അവര്‍ ശപിക്കുന്നു. സങ്കീ 62:4 ബില്ലി ഗ്രഹാമിനോട് ഒരിക്കൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുവിശേഷകനെന്ന തന്‍റെ പദവിയെ അതിനേക്കാൾ വളരെ പ്രാധാന്യമുള്ളതായി അദ്ദേഹം കണ്ടു. ദാവീദ് എന്ന സാധാരണ മനുഷ്യനെ , രാജാവായിരുന്ന ശൗല്‍  ഭയപ്പെട്ടത് വളരെ നിസ്സാരമായി തോന്നുന്നു (1 ശമു 18:12‌). എന്നാൽ തന്റെ ഉന്നത സ്ഥാനത്തെ കുറിച്ച് ദാവീദിന് നല്ല ധാരണയുണ്ടായിരുന്നു (സങ്കി 62:4). നിങ്ങളെ സ്വർഗ്ഗത്തിലാണ് ഇരുത്തിയിരിക്കുന്നത് (എഫെ 2:7) ആയതിനാൽ ലോകം മുഴുവൻ നിങ്ങളെ ഭയപ്പെടുന്നു! നിങ്ങൾക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ഉന്നത സ്ഥാനമാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്ന്  നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ ? ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ലഭിക്കാവുന്നതിൽ ഏറ്റവും ഉന്നത സ്ഥാനമെന്ന്  പറയുന്നത് ദൈവത്തിന്റെ   കുടുംബത്തിലേക്ക്  ഒരു പൈതലാ...

അവൻ മാത്രം ...

Image
14 September 2020 B. A. Manakala അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു. എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല. സങ്കീ 62:2 താഴെ നിലത്ത് വീണു കിടന്നിട്ടും വളർന്നു കൊണ്ടിരിക്കുന്ന ഒരു വൃക്ഷം ഞാൻ ശ്രദ്ധിക്കയുണ്ടായി!  ഇപ്പോഴും അതിന്റെ പ്രധാന വേരുകൾ മണ്ണിൽ ഉറച്ചിരിക്കു യാണ് എന്ന്  ഞാൻ അതിന്റെ അടുത്ത് പോയി നോക്കിയപ്പോൾ മനസ്സിലായി. ഇത് ആ വൃക്ഷത്തിന് ആവശ്യമായ വളം വലിച്ചെടുക്കുകയും, അതു മൂലം അതിന്റെ ചില്ലകൾ വളരുവൻ സഹായിക്കുകയും ചെയുന്നു. തന്റെ രക്ഷയും പാറയും ദൈവം മാത്രമാണെന്ന് ദാവീദ്‌ ഇവിടെ തിരിച്ചറിയുന്നു. ദൈവത്തോടു കൂടെയുള്ള നമ്മുടെ ജീവിതത്തിൽ, ദൈവം മാത്രമാണ് നമ്മുടെ പ്രധാന വേര് എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. മറ്റുള്ള വേരുകൾക്ക് സഹായിപ്പാൻ മാത്രമേ സാധിക്കു; അത്തരത്തിലുള്ള സഹായ വേരുകളുടെ ബലത്തിൽ വൃക്ഷത്തിന് വളരെക്കാലം പിടിച്ചു നിൽക്കാനാവില്ല. ദൈവവുമായി ഒരു ബന്ധമില്ലായെങ്കിലും ഒരു വിശ്വാസിയെന്ന നിലയിൽ കുറച്ചു സമയം നല്ല പച്ചയായി കാണുവാൻ സാധിച്ചേക്കാം. എന്നാൽ കാലം കഴിയും തോറും ആവശ്യമായ വളം ലഭിക്കാതെ മരണത്തിലേക്ക് നയിക്കപ്...