എങ്കലേക്ക് ചായിക്കുന്ന ചെവി!

B. A. Manakala അങ്ങയുടെ നീതി നിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; അങ്ങയുടെ ചെവി എങ്കലേക്ക് ചായിച്ച് എന്നെ രക്ഷിക്കേണമേ (സങ്കീ 71:2). ഏതാണ്ട് പൂർണ്ണമായും ചെവി കേൾക്കാൻ സാധിക്കാത്ത ഒരു വൃദ്ധനുമായി ഈ അടുത്തയിടെ ഞാൻ സംസാരിക്കയുണ്ടായി. ഞാൻ അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കൂടെക്കൂടെ തൻ്റെ വലതു കൈ വലതു ചെവിയുടെ പുറകിൽ വച്ചു കൊണ്ട് എന്നോട് വീണ്ടും പറയാനായി പലവട്ടം ആവശ്യപ്പെടുകയുണ്ടായി. വളരെ ഉച്ചത്തിൽ എനിക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടതായി വന്നു. തന്നെ ഉദ്ധരിച്ച് വിടുവിക്കേണ്ടതിനായി തൻ്റെ അടുക്കലേക്ക് കർത്താവിൻ്റെ ചെവി ചായിക്കേണമേ എന്നുള്ള സങ്കീർത്തനക്കാരൻ്റെ പ്രാർത്ഥനയാണ് ഇത്. കേൾപ്പാൻ കഴിയാതെവണ്ണം യഹോവയുടെ ചെവി മന്ദമായിട്ടില്ല (യെശ 59:1). തന്നെ ആരാധിക്കുകയും തൻ്റെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരുടെ പ്രാർത്ഥന നിശ്ചയമായും ദൈവം കേൾക്കുക തന്നെ ചെയ്യും (യോഹ 9:31). ഞാൻ ദേഷ്യത്തോടെ അർത്ഥശൂന്യമായത് സംസാരിക്കുമ്പോൾ ദൈവം അത് കേൾക്കരുതേ എന്നാണ് ഞാൻ ആഗ്രഹിക്കാറുള്ളത്! എങ്കലേക്ക് തൻ്റെ ചെവി ചായിക്കുമ്പോൾ എന്താണ് ദൈവം കേൾക്കുന്നത്? കർത്താവ് സദാ...