ഭൂമിയുടെ തൂണുകളെ ഉറപ്പിക്കുന്നത് ആർ?

B. A. Manakala ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ, ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ (സങ്കീ 75:3) വേൾഡ് ട്രേഡ് സെന്ററിന്റെ ( World Trade Centre ) ഇരട്ട ഗോപുരങ്ങളുടെ അടിത്തറക്കായി ' അർദ്ധരൂപ മിശ്രിതം ' ( Slurry Wall ) എന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ ആയിരുന്നു ഉപയോഗിച്ചത്. 1973 -ൽ അവ നിർമ്മിക്കപ്പെടുകയും, 2001 സെപ്റ്റംബർ 11-ന് വിമാനങ്ങൾ ഉപയോഗിച്ച് ഭീകരർ അവയെ നശിപ്പിക്കയും ചെയ്തു. ദൈവത്തിന്റെ സൃഷ്ടിയുടെ ഭാഗമായ പാറയുടെ മുകളിൽ കെട്ടിട സമുച്ചയങ്ങൾ കെട്ടിപ്പണിയുവാൻ മനുഷ്യന് വളരെ എളുപ്പമാണ്. ദൈവം മുന്നമേ നിർമ്മിച്ചവയുടെ മുകളിലും, മുന്നമേ നിർമ്മിക്കപ്പെട്ട വസ്തുക്കളുമാണ് പണിയുവാനായി നാം ഉപയോഗിക്കുന്നത്! അതുകൊണ്ട് അടിസ്ഥാനങ്ങൾ ദൈവത്തിന്റേത് തന്നെയാണ്. " ദൈവമാണ് ഭൂമിയുടെ തൂണുകളെ ഉറപ്പിക്കുന്നതെങ്കിൽ, ഭൂമികുലുക്കം എന്തുകൊണ്ടാണ് സംഭവിക്കുന്നത്? " നാം ചോദിക്കാൻ തുനിയുന്ന ഒരു ചോദ്യമായിരിക്കാം ഇത്. ഭൂമികുലുക്കത്തെ നിർത്തുവാനായും അല്ലെങ്കിൽ ഭൂമിയുടെ തൂണുകളെ ഉറപ്പിക്കുവാനായും നിങ്ങൾക്കോ എനിക്കോ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ? ഒര...