Posts

Showing posts from March, 2021

പ്രത്യേക സ്വത്ത്!

Image
B.A. Manakala അങ്ങയുടെ ജനത്തെ രക്ഷിച്ചു അവിടുത്തെ അവകാശത്തെ അനുഗ്രഹിക്കേണമേ ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ ( സങ്കീ 28:9) . നിങ്ങളുടെ സ്വത്തിലെ മൂല്യമേറിയ വസ്തുക്കളെക്കുറിച്ച് ഒന്ന് ചിന്തിച്ചേ. അവയുടെ മൂല്യത്തെ കണക്കാക്കി നിങ്ങൾ എപ്രകാരം അതിനെ സംരക്ഷിക്കും ? നിങ്ങളുടെ പണത്തെയും പണ സഞ്ചിയേയും നിങ്ങൾ അശ്രദ്ധമായി വച്ചേക്കുമോ ? വാഹനം പാർക്ക് ചെയ്യുന്ന ഇടത്ത് നിങ്ങൾ വാഹനം തുറന്നിട്ടേക്കുമോ ? നാം ദൈവത്തിന്റെ പ്രത്യേക സ്വത്താണെന്നറിയുന്നത് എത്ര മനോഹരമാണ്. നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ് നിങ്ങൾക്കായുള്ള ദൈവത്തിന്റെ കരുതൽ എന്ന് നിങ്ങൾക്കറിയാമോ ? ഒരു ആട്ടിടയനെ പോലെ താൻ നിങ്ങളെ മേയിക്കയും നിങ്ങളെ തന്റെ കരതലത്തിൽ വഹിക്കുകയും ചെയ്യുന്നു (സങ്കീ 28:9). നിങ്ങൾ ഭൂമിയിൽ ജീവിക്കുമ്പോൾ ഇതിൽക്കൂടുതൽ എന്ത് സുരക്ഷയാണ് നിങ്ങൾക്ക് വേണ്ടത് ?     സാധാരണയായി നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ കാൽപ്പാടുകൾ കാണാൻ സാധിക്കും ; എന്നാൽ നിങ്ങൾ ദൈവത്തോടൊപ്പം നടക്കുമ്പോൾ നിങ്ങളുടെ കാൽപ്പാടുകൾ കാണാൻ സാധിക്കില്ല , കാരണം ദൈവം നിങ്ങളെ തന്റെ കരങ്ങളിലത്രേ വഹിച്ചിരിക്കുന്നത്!   പ്രാർ...

പ്രവൃത്തിക്ക് ഒത്തവണ്ണം അവരെ ശിക്ഷിക്കേണമേ!

Image
B.A. Manakala അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ ; അവരുടെ കൈകളുടെ പ്രവൃത്തി പോലെ അവരോടു ചെയ്യേണമേ ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ ( സങ്കീ 28:4) . കുഞ്ഞുങ്ങളുടെ ഇടയിൽ നാം സാധാരണയായി കേൾക്കാറുള്ള വാക്കുകളായിരിക്കാം ഇത് , “ അവനാണ് എന്നെ ആദ്യം രണ്ട് പ്രാവശ്യം അടിച്ചത് ; പിന്നെ ഞാനും തിരിച്ചടിച്ചു. ” “ അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല , ” എന്നാണ് സങ്കീ 103:10 പറയുന്നത്. എനിക്ക് ലഭിക്കേണ്ട ശിക്ഷ അനുസരിച്ച് ദൈവം എന്നെ ശിക്ഷിച്ചിരുന്നു എങ്കിൽ ഞാൻ എന്നേ ക്രൂശിക്കപ്പെട്ടേനെ. നമുക്കായി ക്രൂശിന്മേൽ ശിക്ഷ അനുഭവിക്കാനായി തിരഞ്ഞെടുക്കപ്പെട്ട യേശു ക്രിസ്തുവിൽക്കൂടെയാണ് പുതിയ നിയമത്തിൽ ദൈവം നമ്മെ നോക്കുന്നത്. നമ്മുടെ ശത്രുക്കൾ ശിക്ഷ അനുഭവിക്കണമെന്ന് നാം ആഗ്രഹിക്കാറുണ്ടോ ? നമ്മുടെ ശത്രുക്കൾ പതറുമ്പോൾ നാം ഉല്ലസിക്കാറുണ്ടോ ? നമ്മുടെ ശത്രുക്കൾ ഏത് രീതിയിൽ ശിക്ഷിക്കപ്പെടണം എന്ന് നാം ആഗ്രഹിക്കുന്നുവോ , ഒരു പക്ഷേ അതേ ആനുപാതകത്തിലായിരിക്കാം ദൈവം നമ്മെയും ശിക്ഷിക്കാൻ പോകുന്നത് (മത്താ 7:2). മറ്റുള്ളവർ ഏത് രീതിയിൽ ശിക്...

ദൈവത്തിന്റെ ബധിര ചെവി!

Image
B.A. Manakala യഹോവേ , ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു ; എന്റെ പാറയായുള്ളോവേ , അങ്ങ് കേൾക്കാതിരിക്കരുതേ ; അവിടുന്ന് സംസ്സാരിക്കാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ ( സങ്കീ 28:1) . എന്ത്! ദൈവത്തിന് ബധിര ചെവി ഉണ്ടെന്നോ ? അസംബന്ധം! ഒരു വ്യതിയോട് നാം എന്തെങ്കിലും ചോദിച്ചിട്ട് ആ വ്യക്തി പ്രതികരിക്കുന്നില്ലെങ്കിൽ താൻ ബധിര വ്യക്തിയാണെന്ന് നാം ചിന്തിച്ചേക്കാം.   താഴെ പ്രതിപാദിച്ചിരിക്കുന്ന പല കാരണങ്ങളോട് ദൈവം പ്രതികരിക്കണമെന്നില്ല: 1. ദൈവത്തിന്റെ നിർവ്വചനപ്രകാരം നിങ്ങൾ ചോദിക്കുന്നത് ഒരു “ നല്ല കാര്യമല്ലെങ്കിൽ ” (സങ്കീ 84:11) 2. നിങ്ങൾ നേരോടെ നടപ്പാനായി ദൈവം കാത്തിരിക്കുകയാണെങ്കിൽ (സങ്കീ 84:11) 3. ദൈവത്തിന്റെ സമയം ആയിട്ടില്ലെങ്കിൽ 4. നിങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുവാനായി ദൈവം താല്പര്യപ്പെടുന്നു എങ്കിൽ “ എന്നെ വിളിച്ചപേക്ഷിക്ക ; ഞാൻ നിനക്കുത്തരം അരുളും … ” എന്നത്രേ യിരെമ്യാവ് 33:3 പറയുന്നത്. നമ്മുടെ കേൾക്കാൻ കഴിവുള്ള ചെവിയെക്കാളും ശക്തിയേറിയതാണ് ദൈവത്തിന്റെ ബധിര ചെവി! പ്രാർത്ഥന: കർത്താവേ , അടിയൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളുന്...

എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു!

Image
B.A. Manakala എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു ; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും (സങ്കീ 27:10) . ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്യാൻസർ വന്ന് എന്റെ പ്രിയ മാതാവ് മരണപ്പെട്ടു , എന്നെ ഏറ്റവും ദുഖിപ്പിച്ച ഒരു സംഭവമായിരുന്നു അത്! ആ സംഭവം എന്നെ കഠിനമായി വേദനിപ്പിച്ചു എങ്കിലും , എന്റെ മാതാവിന്റെ അസാന്നിധ്യത്തെ മാറ്റുന്നതിനായി തുടർന്നുള്ള എന്റെ ജീവിതത്തെ സുവിശേഷ വേലയിലേക്ക് നയിച്ച സംഭവവും അതു തന്നെയായിരുന്നു. നമ്മെ അങ്ങേയറ്റം സ്നേഹിക്കുന്ന നമ്മുടെ മാതാപിതാക്കൾ പോലും നമ്മോടൊപ്പം വളരെ കാലത്തേക്ക് കാണുകയില്ല. പലപ്പോഴും മാതാപിതാക്കൾ ചിന്തിക്കാറുള്ളതാണ് കുഞ്ഞുങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം തങ്ങൾക്കാണെന്ന്. മാതാപിതാക്കളല്ലേ കുഞ്ഞുങ്ങൾക്ക് ശരിയായ മാർഗ്ഗം പറഞ്ഞ് കൊടുക്കേണ്ടത് ? അങ്ങനെയായിരുന്നു എങ്കിൽ ദാവീദ് ഇപ്രകാരം പ്രാർത്ഥിക്കുകയില്ലായിരുന്നു , “ യഹോവേ , നിന്റെ വഴി എന്നെ കാണിക്കേണമേ ; … നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ ” ( വാക്യം 11) . നമ്മുടെ മാതാപിതാക്കളെക്കാലും കൂടുതലായി കർത്താവിനല്ലേ നമ്മെക്കുറിച്ച് ഉത്തരവാദിത്തമുള്ളത് ? ഒരല്പം കൂടുതലായി ചിന്തിച്ചാൽ , കർത്താവിന...

പാറമേൽ എന്നെ ഉയർത്തും

Image
B.A. Manakala അനർത്ഥദിവസത്തിൽ അവിടുന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും ; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും ; പാറമേൽ എന്നെ ഉയർത്തും (സങ്കീ 27:5) . രാജസ്ഥാനിലെ ഛിത്തോർഗഢ് പർ വ്വ തനിരകളിലുള്ള കോട്ട കാണാനായി ചുറ്റി നടന്നത് ഞാൻ ഓർക്കുന്നു. ശത്രുക്കൾക്ക് വളരെ ആയാസമായി എത്തിച്ചേരാനാകാത്ത മലകളിലാണ് സാധാരണയായി ഇപ്രകാരമുള്ള കോട്ടകൾ നിർമ്മിക്കുന്നത്. നിങ്ങൾക്ക് ചുറ്റുമുള്ള ശത്രുക്കളുടെ മേൽ ജയോത്സവത്തോടെ തല ഉയർത്തി നടക്കത്തക്ക രീതിയിലുള്ളതും, ശത്രുക്കൾക്ക് എത്തിച്ചേരാൻ സാധിക്കാത്തതുമായ ഉറപ്പേറിയ പാറ മുകളിലാണ് നിങ്ങളെ നിർത്തിയിരിക്കുന്നത് (വാക്യം 6). ഇന്ന്, യേശു ക്രിസ്തുവാണ് നമ്മുടെ അടിസ്ഥാനം. “ യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല, എന്നാണ് ” 1 കൊരി 3:11 . ഉറപ്പേറിയ പാറ മുകളിലാണ് നിങ്ങൾ നിൽക്കുന്നതെന്ന് തിരിച്ചറിയാതെ വരുമ്പോൾ നിങ്ങൾ വീഴാൻ തുടങ്ങും! പ്രാർത്ഥന: കർത്താവേ, ഉറപ്പേറിയ പാറ മുകളിൽ അടിയനെ നിർത്തിയിരിക്കുന്നതിനായി അങ്ങേക്ക് നന്ദി. എന്റെ ശത്രുക്കൾക്ക് മുമ്പിലും ഇത് തിരിച്ചറിയുവാൻ അടിയനെ തുടർച്ചയായി സാഹായിക്കേണമേ. ആമേൻ  ...

കർത്താവിനോട് ഒരു കാര്യം അപേക്ഷിപ്പാൻ

Image
B.A. Manakala ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു ; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു ; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ (സങ്കീ 27:4) . കർത്താനിനോട് ഒരൊറ്റ കാര്യം അപേക്ഷിപ്പാൻ നിങ്ങൾക്ക് ഒരു അവസരം ലഭിച്ചാൽ, എന്തായിരിക്കും നിങ്ങൾ അപേക്ഷിക്കുന്നത്? അപ്രകാരമൊരു അവസരം ലഭിച്ചപ്പോൾ ജ്ഞാനം വേണമെന്നായിരുന്നു സോളമൻ അപേക്ഷിച്ചത്. കർത്താവ സോളമന് ജ്ഞാനവും അതോടൊപ്പം ധനവും പ്രദാനം ചെയ്തു. എന്നാൽ സോളമന്റെ ജീവിത കാലം മുഴുവൻ തനിക്ക് ലഭിച്ച ജ്ഞാനവും ധനവും ദൈവം ആഗ്രഹിച്ചതു പോലെയാണോ ഉപയോഗിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. ദാവീദ് ഒരൊറ്റ കാര്യമേ അപേക്ഷിച്ചുള്ളു: തന്റെ ജീവിത കാലം മുഴുവനും യഹോവയുടെ ആലയത്തിൽ പാർക്കുക എന്നു തന്നെ (വാക്യം 4). നാം പ്രാർത്ഥിക്കുന്നതും കർത്താവിനോട് അപേക്ഷിക്കുന്നതുമായ കാര്യങ്ങളുടെ പട്ടിക നമുക്കൊന്ന് നോക്കാം. നമ്മുടെ പ്രാർത്ഥനയിലെ എത്ര പ്രാർത്ഥനകൾക്കാണ് നിത്യമായ മൂല്യമുള്ളത്? നിങ്ങൾ ഒരോയൊരു കാര്യത്തിനാണ് അപേക്ഷിക്കുന്നത് എങ്കിൽ അത് നിത്യ മൂല്യമേറിയ എന്തെങ്കിലും ആയിരിക്കട...

നിഷ്കളങ്ക വ്യക്തി?

Image
B.A. Manakala യഹോവേ , എനിക്കു ന്യായം പാലിച്ചു തരേണമേ ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു ; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു (സങ്കീ 26:1) . ഒരു വ്യക്തിക്ക് നിഷ്കളങ്കനായിരിപ്പാൻ സാധിക്കുമോ? അസാധ്യം തന്നെ, അല്ലേ? ഭൂമിയിൽ ജിവിച്ചിരുന്ന വ്യക്തികളിൽ യേശു ക്രിസ്തു മാത്രമായിരുന്നു നൂറ് ശതമാനവും നിഷ്കളങ്കനായിരുന്നത്. ഒരു വ്യക്തിക്കും തന്നെത്താൻ നിഷ്കളങ്കനാക്കി മാറ്റാൻ സാധ്യമല്ല! നാം നമ്മുടെ പാപങ്ങളെ അംഗീകരിച്ച് മാനസാന്തരപ്പെടുമ്പോൾ യേശു ക്രിസ്തുവിലൂടെ നാം പരിപൂർണ്ണരായി മാറുന്നു. നാം സംസ്സാരിക്കുന്നതോ ചെയ്യുന്നതോ ആയ പ്രവൃത്തികളിലൂടെ അല്ല, മറിച്ച് കൃപയാലല്ലോ നാം രക്ഷ പ്രാപിക്കുന്നത് (എഫേ 2:8-9). കർത്താവായ ദൈവം യേശു ക്രിസ്തുവിലൂടെ നമ്മെ കാണുന്നതു കൊണ്ട് മാത്രണ് നാം നിഷ്കളങ്കരായിരിക്കുന്നത്. “ ദൈവം ഒരുവനല്ലോ . ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ : എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ, ” എന്നാണ് 1 തിമോ 2:5-6 പറയുന്നത്. യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നതിനാൽ നിങ്ങൾ നിഷ്കളങ്കരത്രേ! പ്രാർത്ഥന: പിതാവാം ദൈവമേ, അവിടുത്തെ അരുമ പുത്രനായ യേശു ...

ലജ്ജ, ലജ്ജ?

Image
B.A. Manakala എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചു പോകരുതേ ( സങ്കീ 25: 20 ) . എന്താണ് നിങ്ങളെ ജീവിതത്തിൽ ലജ്ജിതരാക്കി മാറ്റുന്നത്? പരാജയപ്പെട്ട ഒരു ഉദ്യമം? സാമ്പത്തിക പ്രതിസന്ധി? മാറാ രോഗം? മറ്റുള്ളവരെ പോലെ നിങ്ങൾ പ്രശസ്തരല്ല എന്ന ധാരണ? പല കാരണങ്ങളാൽ നാം ലജ്ജിതരായിത്തീരാം. സങ്കീർത്തനക്കാരൻ പ്രാർത്ഥിക്കുന്നതു പോലെ, നാം കർത്താവിൽ ശരണം പ്രാപിക്കുമ്പോൾ നാം ലജ്ജിതരാകയില്ല. “ അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി ; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല , ” എന്നാണല്ലോ സങ്കീർത്തനം 34:5-ൽ പറയുന്നത് . നാം എന്തിനെക്കുറിച്ചെങ്കിലും ലജ്ജിക്കുന്നുണ്ടെങ്കിൽ, ദൈവത്തിലാണോ നമ്മുടെ ആശ്രയം എന്ന് നമുക്ക് നമ്മോടു തന്നെ ചോദിക്കാം. നിങ്ങൾ ദൈവത്തെ കൂടുതലായി നോക്കുന്തോറും നിങ്ങളുടെ പ്രകാശം വർദ്ധിക്കുകയേ ഉള്ളു! പ്രാർത്ഥന: കർത്താവേ, അടിയന്റെ പാപവും, ലജ്ജയും ക്രൂശിന്മേൽ വഹിച്ചതിനായി അങ്ങേക്ക് നന്ദി. തുടർന്നും അങ്ങയിൽത്തന്നെ ശരണം പ്രാപിപ്പാനായി അടിയനെ ദയവായി സഹായിക്കേണമേ. ആമേൻ   (Translated from English to Malayalam by R. J. Nagpur)

എന്റെ കണ്ണുകൾ യഹോവയിങ്കലാണോ അതോ തന്റെ കണ്ണുകൾ എന്റെ മേലാണോ?

Image
B.A. Manakala എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു ; അവിടുന്ന് എന്റെ കാലുകളെ വലയിൽ നിന്നു വിടുവിക്കും ( സങ്കീ 25:15) . നമ്മുടെ കണ്ണുകൾ സദാ യഹോവയിങ്കലാകുന്നു എന്ന് ദാവീദിനെ പോലെ നാമും ചിന്തിച്ചേക്കാം. എന്നാൽ വാസ്തവമായും നമ്മുടെ കണ്ണുകൾ യഹോവയിങ്കലാണോ? ഒരു പക്ഷേ രാവിലെയും വൈകുന്നേരവും മാത്രമായിരിക്കില്ലേ നാം തിരു മുഖത്തേക്ക് നോക്കുന്നത്; എന്നാൽ ഒരു ദിവസത്തിന്റെ ബാക്കിയുള്ള സമയത്തെക്കുറിച്ച് നാം എന്തു പറയും? വാസ്തവത്തിൽ, മനുഷ്യരായ നമുക്ക് തുടർച്ചയായി തിരു മുഖത്തേക്ക് നോക്കാൻ സാധ്യമല്ല. ഇടുങ്ങിയ-ചിന്താഗതിക്കാരായ നാം, ദാവീദ് 16-മത്തെ വാക്യത്തിൽ “ എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ ... ” എന്ന് പ്രാർത്ഥിക്കുന്നതു പോലെ, ദൈവത്തോട് നമ്മിലേക്ക് തിരിയേണമേ എന്ന് പോലും ആവശ്യപ്പെട്ടേക്കാം. കർത്താവ സദാ നമ്മെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. “ യഹോവയുടെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു ; മനുഷ്യ ന്റെ നടപ്പു ഒക്കെയും അ വിടുന്ന് കാണുന്നു , ” എന്നാണ് ഇയ്യോബ് 34:21-ൽ പറഞ്ഞിരിക്കുന്നത് . അപ്പോൾ തന്നെ സങ്കീ 34:15-ൽ പറഞ്ഞിരിക്കുന്നത്, “ യഹോവയുടെ കണ്ണു നീതി...

ഭയപ്പെടുന്നത് നല്ലത് തന്നെ!

Image
B.A. Manakala യഹോവാഭക്തനായ പുരുഷൻ ആർ ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചു കൊടുക്കും ( സങ്കീ 25:12) . ഭയപ്പെടുന്നത് നല്ലതാണോ? ‘ ഭയപ്പെടേണ്ട ’ എന്നത് തിരുവചനത്തിൽ നിരവധി തവണ ഉദ്ധരിച്ചിരിക്കുന്ന ഒരു പ്രോത്സാഹനമാണ്. എന്നാൽ ഒരു നല്ല രീതിയിലുള്ള ഭയം സൂക്ഷിക്കുന്നതിനെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ‘ യഹോവയെ ഭയപ്പെടുന്നതാണ് ’ ഏറ്റവും സുരക്ഷയേറിയ ഭയം. ദൈവത്തെ ഭയപ്പെടുന്നവർക്കുള്ള ഗുണങ്ങളുടെ കുറച്ച് പട്ടികകൾ സങ്കീ 25:12-14 വരെ കൊടുത്തിരിക്കുന്നു: 1) ഒരു വഴി തിരഞ്ഞെടുക്കുന്നതിലുള്ള വ്യക്തത 2) ഐശ്വര്യം 3) സന്തതി ദേശത്തെ അവകാശമാക്കും 4) യഹോവയുടെ സഖിത്വം 5) യഹോവ തന്റെ നിയമം അപ്രകാരമുള്ളവരെ അറിയിക്കും മിക്കപ്പോഴും ആവശ്യമില്ലാത്ത ഭയമാണ് നമ്മുടെ ജീവിതങ്ങളിൽ കുടി കൊണ്ടിരിക്കുന്നത്. എന്നാൽ യഹോവയെ ഭയപ്പെടുന്നതാണ് ഏറ്റവും പ്രാധാന്യമേറിയത്. “... അങ്ങയി ൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യ പുത്രന്മാർ കാൺകെ അങ്ങ് പ്രവർത്തിച്ചതുമായ അങ്ങയുടെ നന്മ എത്ര വലിയതാകുന്നു ” എന്നാണ് സങ്കീ 31:19 പറയുന്നത് . ദൈവത്തിലുള്ള നിങ്ങളുടെ ഭയത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാനായി ഒരു നിമിഷം വേർതിര...

തെരുവ് നായ്!

Image
B.A. Manakala യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു താ ൻ പാപികളെ നേർ വ്വ ഴി കാണിക്കുന്നു. സൗമ്യതയുള്ളവരെ താ ൻ ന്യായത്തിൽ നടത്തുന്നു ; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു ( സങ്കീ 25:8-9) . ഒരു തെരുവ് നായ്ക്ക് ഉടമസ്ഥനില്ലാത്തതു കാരണം അത് വെറുതെ ഒരു ലക്ഷ്യവുമില്ലാതെ അങ്ങുമിങ്ങും കറങ്ങി നടക്കുന്നു. ചില സമയങ്ങളില്‍ നാമും തെരുവ് നായ്ക്കളെ പോലെ ആയിത്തീരാറുണ്ട്. അപ്പോഴും , നമ്മെ തിരികെ യഥാര്‍ത്ഥ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടു വരാന്‍ ദൈവം തത്പരനാണ്‌.   ഒരു പക്ഷേ , ഒരു ആട് അത്ര പെട്ടെന്ന് വഴി തെറ്റി പോകുകയില്ല , എന്നാല്‍ മേഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ അത് മറ്റ് പല കാര്യങ്ങളിലേക്കും ആകര്‍ഷിക്കപ്പെട്ട് സാവധാനം വഴി തെറ്റിപ്പോകാം. “ നല്ല ഇടയന്‍ ഞാനാകുന്നു , ” എന്നാണ്‌ യേശു ക്രിസ്തു പറഞ്ഞത് (യോഹ 10:11). ഒരു ഇടയന്‍ അലഞ്ഞു തിരിയുന്ന ഒരു ആടിനെ വളരെ ക്ഷമയോടെ തിരികെ യഥാര്‍ത്ഥ പാതയിലേക്ക് കൊണ്ടു വരാറുണ്ട്. കര്‍ത്താവത്രേ ഏറ്റവും ഉത്തമ ഇടയന്‍ ; എന്നാല്‍ താന്‍ നമ്മെ തിരികെ യഥാര്‍ത്ഥ പാതയിലേക്ക് കൊണ്ടു വരുമ്പോള്‍ നാം നമ്മെത്തന്നെ താഴ്മയില്‍ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ...

ഒരിക്കലും പരാജയപ്പെടുന്നില്ല!

Image
B.A. Manakala യഹോവേ , അങ്ങയി ലേക്കു ഞാൻ മനസ്സു ഉയർത്തുന്നു; എന്‍റെ ദൈവമേ,   അങ്ങയി ൽ ഞാൻ ആശ്രയിക്കുന്നു ; ഞാൻ ലജ്ജിച്ചു പോകരുതേ ; എന്റെ ശത്രുക്കൾ എന്റെ മേൽ ജയം ഘോഷിക്കരുതേ ( സങ്കീ 25:1-2) . സാധാരണ ഗതിയില്‍ , പരാജയപ്പെടാന്‍ ആരും തന്നെ ആഗ്രഹിക്കാറില്ല. പരാജയപ്പെടാതിരിക്കാന്‍ നിങ്ങളും ആഗ്രഹിക്കുന്നെങ്കില്‍ , ഇതാ അതിനായുള്ള ഒരു പോംവഴി: നിങ്ങളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമായി ദൈവകരങ്ങളില്‍ ഏല്‌പിക്കുക. നമ്മുടെ ജീവിതത്തിലെ   ചില കാര്യങ്ങള്‍ നമ്മെക്കൊണ്ട് കൈകാര്യം ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിച്ച് നാം തന്നെ അപ്രകാരം ചെയ്യാറുണ്ട്. നിര്‍ഭാഗ്യവശാല്‍ , അപ്രകാരം ചെയ്യുന്നതു കൊണ്ട് നാം ദൈവത്തെ നമ്മുടെ ജീവിതത്തിലെ ആ മേഖലകളില്‍ നിന്നും അകറ്റി നിര്‍ത്തുകയത്രേ ചെയ്യുന്നതു. പലപ്പോഴും , യിസ്രായേല്‍ മക്കള്‍ തന്നിഷ്ടപ്രകാരവും തങ്ങളുടെ ബുദ്ധിക്കനുസരിച്ചും പ്രവര്‍ത്തിച്ച് പോന്നപ്പോഴെല്ലാം തന്നെ ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ ആവര്‍ നിശ്ശേഷം പരാജയപ്പെടുകയാണ്‌ ഉണ്ടായത്.   ദൈവത്തിന്‍റെ ആശ്രയം ഇല്ലാതെ തന്നെ ജീവിതത്തിലെ ഏതെല്ലാം മേഖലകളാണ്‌ നിങ്ങള്‍ ഇപ്പോഴും നിയന്ത്രിക്കുന്നത് എന്നാണ്‌ നി...