നിങ്ങളുടെ വാക്കുകൾ ജ്ഞാനം നിറഞ്ഞതാണോ?

B.A. Manakala എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും ; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും ( സങ്കീ 49:3). വീട്ടിലിരുപ്പിൻ! സുരക്ഷിതമായിരിപ്പിൻ! ” ഈ മഹാമാരിയുടെ സമയത്ത് അനേകരെ രക്ഷിച്ച ജ്ഞാനമേറിയ ഒരു മുദ്രാ വാക്യമാണിത്. ജ്ഞാനത്തിന്റെ എന്ത് വാക്കുകളാണ് നിങ്ങളുടെ വായിൽ നിന്നും പുറത്തു വരാറുള്ളത് ? എപ്രകാരമാണ് മറ്റുള്ളവർക്ക് നല്ല രീതിയിൽ തീരുമാനമെടുക്കാൻ നിങ്ങളുടെ ജ്ഞാനം സഹായിക്കുന്നത് ? മിണ്ടാതിരുന്നാൽ ഭോഷനെ പോലും ജ്ഞാനിയായി എണ്ണും (സദൃ 17:28). ദൈവമാണ് ജ്ഞാനത്തിന്റെ ഉറവിടം (ഇയ്യോ 12:13). ഒരുവന് ജ്ഞാനം കുറവാണെങ്കിൽ ദൈവത്തോടു യാചിക്കട്ടെ (യാക്കോ 1:5). ജ്ഞാനമുള്ളപ്പോൾ മാത്രം സംസ്സാരിക്കുക ; അർത്ഥശൂന്യമായ വാക്കുകളെക്കാളും മൗനമാണ് നല്ലത്! പ്രാർത്ഥന: കർത്താവേ , എപ്പോഴും ജ്ഞാനമേറിയ വാക്കുകൾ സംസ്സാരിക്കാനായി അങ്ങയുടെ ജ്ഞാനത്താൽ അടിയനെ നിറക്കേണമേ. ആമേൻ (Translated from English to Malayalam by R. J. Nagpur)