Posts

Showing posts from July, 2021

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

Image
B.A. Manakala ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു ( സങ്കീ 53:2). ഗൂഗൾ (Google) അന്വേഷണത്തിലൂടെയാണ് എന്റെ പല പ്രശ്‌നങ്ങളും ഞാൻ പരിഹരിക്കുന്നത്. പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാകുന്തോറും , അത് പരിഹരിക്കാനും ബുദ്ധിമുട്ടായി വരും. ഗൂഗൾ ( Google) ഏകദേശം കോടിക്കണക്കിന് ഡാറ്റ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ എന്റെ പ്രശ്നത്തിന് പരിഹാരം ലഭിക്കുന്നില്ല. മനുഷ്യനെ ഒരു സാമൂഹ്യജീവിയായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് (ഉൽപ്പ. 2:18). അവന്റെ നിലനിൽപ്പിനായി അവന് പങ്കിടുകയും , പഠിക്കുകയും , വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ട്. ഹവ്വാ ഇല്ലാതെ ആദമിന് അതിജീവിക്കാൻ സാധിക്കുമായിരുന്നില്ല. നമുക്ക് ദൈവത്തെയും മറ്റ് ആളുകളെയും ആവശ്യമാണ്. തങ്ങൾക്കു തന്നേ ജ്ഞാനികളായും തങ്ങൾക്കു തന്നേ വിവേകികളയും തോന്നുന്നവർക്ക് അയ്യോ കഷ്ടം (യെശ 5:21). നിരന്തരം ദൈവത്തെ അന്വേഷിക്കുന്നവൻ വാസ്തവമായും ബുദ്ധിമാനാണ്‌ (സങ്കീ 53: 2) പ്രാർത്ഥന: കർത്താവേ , അടിയന്റെ ജീവിതത്തിലെ എല്ലാ ദിവസവും അങ്ങയെ അന്വേഷിക്കാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ     (Tr...

ദൈവം ഇല്ല!?

Image
B.A. Manakala “ ദൈവം ഇല്ല ” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. … സങ്കീ 53: 1 കാറ്റ് ഇഷ്ടമുള്ളേടത്ത് വീശുന്നു ; നിങ്ങൾ അതിന്റെ ശബ്ദം കേട്ടാലും നിങ്ങൾക്ക് അതിന്റെ വഴി കാണാൻ കഴിയില്ല (യോഹ. 3:8). ജീവിതത്തിലെ ദുഷ്കരമായ സമയങ്ങളിൽ ‘ ദൈവം എവിടെ ? ’ , ‘ ദൈവം ജീവിക്കുന്നുണ്ടോ ? ’ എന്ന് ചോദിച്ചാൽ ഞാൻ ഒരു മൂഢൻ ആണോ ? നാം സമാനമായ ചോദ്യങ്ങൾ ചോദിക്കുന്നത് സ്വാഭാവികമല്ലേ ? ‘ എന്റെ ദൈവമേ , എന്റെ ദൈവമേ , അങ്ങ് എന്നെ കൈവിട്ടതു എന്ത് ? ’ ( സങ്കീ. 22:1) എന്ന യേശുവിന്റെ ചോദ്യം തന്റെ പിതാവിനെ മുറിപ്പെടുത്തിയോ ? ദൈവത്തിന്റെ ആഴം മനസ്സിലാക്കുന്നതിൽ നാം പരിമിതരാണ് (ഇയ്യോബ് 11:7; 36:26; സങ്കീ. 145: 3). ദൈവത്തെക്കുറിച്ചുള്ള എന്റെ അറിവ് ‘ എനിക്ക് ദൈവത്തെ അറിയില്ല ’ എന്ന് പറയാൻ കഴിയുന്നിടത്തോളമേ ആകുന്നുള്ളു. സൃഷ്ടി മുഴുവൻ , ദൈവം ഉണ്ടെന്ന് പ്രഖ്യാപിക്കുന്നു (റോമ. 1: 20) ദൈവം ഇല്ലെന്ന് നിങ്ങൾ ചിന്തിച്ചാലും ദൈവം അസ്വസ്ഥനാകുകയോ ഇല്ലാതാകുകയോ ഇല്ല! പ്രാർത്ഥന: കർത്താവേ , അങ്ങയെ കാണാനും മനസ്സിലാക്കാനും അടിയ ന്റെ ഉൾക്കണ്ണുകൾ തുറക്കണമേ. ആമേൻ

നിങ്ങളുടെ പേര് എന്താണ്?

Image
B.A. Manakala അങ്ങ് അതു ചെയ്തിരിക്കകൊണ്ട് ഞാന്‍ അങ്ങേക്ക് എന്നും സ്തോത്രം ചെയ്യും ; ഞാന്‍ അങ്ങയുടെ നാമത്തിൽ പ്രത്യാശ വയ്ക്കും ; അവിടുത്തെ ഭക്തന്‍മാരുടെ മുമ്പാകെ അതു നല്ലതല്ലോ.   സങ്കീ 52: 9 ചില ആളുകൾ‌ തങ്ങളുടെ കുടുംബപ്പേരുകൊണ്ട് മാത്രം സ്വയം പരിചയപ്പെടുത്താൻ‌ താൽ‌പ്പര്യപ്പെടുന്നു , അതിനെക്കുറിച്ച് അവർ‌ വളരെ അഭിമാനിക്കുന്നു. ഇവിടെ ഇതാ എല്ലാ നാമത്തിനും മേലായതും സകല മുഴങ്കാലും നമസ്‌കരിക്കുന്ന ഒരു നാമം (ഫിലി. 2: 9-10)!   ഇനി ജീവിക്കുന്നത് ഞാനല്ല , ക്രിസ്തു അത്രെ (ഗലാ. 2:20).   ക്രിസ്തുവും ക്രിസ്തുവിന്റെ പേരും വർദ്ധിക്കട്ടെ , ഞാനും എന്റെ പേരും കുറയട്ടെ (യോഹ 3:30). ഒരിക്കൽ നിങ്ങൾക്ക് ഒരു പുതിയ പേര് ലഭിക്കും (വെളി 2:17); നിങ്ങളുടെ പേര് സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിപ്പിൻ (ലൂക്കോ. 10:20). ഭൗമിക പേരുകൾ താൽക്കാലികമാണ് ;   സ്വർഗ്ഗീയ പേര് നേടുക. പ്രാർത്ഥന : കർത്താവേ , ഭൗമിക പേരിനെക്കാൾ സ്വർഗ്ഗീയ   പേര് നേടാൻ അടിയനെ സഹായിക്കണമേ.   ആമേൻ

വീക്ഷിക്കുന്ന കണ്ണ്

Image
B.A. Manakala നീതിമാന്മാർ കണ്ടു ഭയപ്പെടും … ( സങ്കീ 52:6). എന്റെ മനസ്സ് മറ്റെവിടെയെങ്കിലുമായി , ഞാൻ നോക്കുന്നതിനെ പോലും കാണാതെ , ഒന്നും ഉരിയാടാതെ എന്തിലെങ്കിലും തുറിച്ച് നോക്കി പലപ്പോഴും ഞാൻ ഇരിക്കാറുണ്ട്. വിഗ്രഹങ്ങൾക്ക് കണ്ണുകൾ ഉണ്ടെങ്കിലും അവ കാണുന്നില്ല (സങ്കീ 115:5 ; 135:16). കാണാൻ സാധിക്കാത്ത കണ്ണാണ് മൂഢന്മാർക്കുള്ളത് (യിരെ 5:21). യേശു ശിഷ്യന്മാരോട് ചോദിച്ചു: കണ്ണുകൾ ഉണ്ടായിട്ടും കാണുന്നില്ലയോ (മർക്കോ 8:18) ? മറ്റുള്ളവർക്ക് ചുറ്റുമുള്ളത് കാണ്മാൻ സാധിക്കുന്നതിലും അധികമായി നീതിമാന്മാർക്ക് കാണുവൻ സാധിക്കും. മഹാമാരിക്കും , ജലപ്രളയത്തിനും , സാങ്കേതിക വിദ്യക്കും , ശാസ്ത്രത്തിനും അപ്പുറമായുള്ളത് അവർക്ക് കാണ്മാൻ സാധിക്കും. തന്റെ ഭക്തന്മാർക്ക് വെളിപ്പെടുത്താതെ ദൈവം ഒന്നും പ്രവർത്തിക്കുന്നില്ല   (ആമോ 3:7). കൂടാതെ , നേരുള്ളവർ ദൈവത്തിന്റെ മുഖം കാണും (സങ്കീ 11:7). നിങ്ങളുടെ ഭൗതിക കണ്ണുകൾക്ക് വീക്ഷിക്കുവാൻ സാധിക്കുന്നതിലുമപ്പുറത്തേക്ക് നോക്കുവിൻ! പ്രാർത്ഥന: കർത്താവേ , ഈ പ്രപഞ്ചത്തിനു വേണ്ടിയുള്ള അങ്ങയുടെ അത്ഭുത പദ്ധതികളെ കാണുവാൻ അടിയനെ സഹായിക്കണേ. ആമേൻ     (Tran...

ആവശ്യമുള്ളപ്പോൾ മാത്രം അവയെ ഉപയോഗിക്കുക

Image
B.A. Manakala നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു ( സങ്കീ 52:4). പഴയ നിയമത്തിലെ ‘ കണ്ണിനു പകരം കണ്ണ് - പല്ലിന് പകരം പല്ല് ’ എന്നത് ശിക്ഷയുടെ അടിസ്ഥാന തത്വമായി കണക്കാക്കപ്പെടുന്നു. സാധാരണ ഗതിയിൽ , നമ്മൾ ‘ സംസ്സാരിക്കുന്നതിലും ’ പ്രാധാന്യമേറിയതാണ് നാം എന്ത് ‘ ചെയ്യുന്നുവോ ’ അത് (1 യോഹ 3:18: യാക്കോ 2:17). എന്നാൽ നാം ദേഷ്യപ്പെടുമ്പോൾ അതിന്റെ പ്രഭാവം നഷ്ടപ്പെടുന്നു: അപ്പോൾ നമ്മുടെ പ്രവൃത്തികളെക്കാൾ നമ്മുടെ വാക്കുകൾ പ്രാധാന്യമേറിയതായി തീരുന്നു (സദൃ 15:1) . ആത്മാവിനെ പോലും തകർക്കുവാൻ കഴിവുള്ളതാണ് വാക്കുകൾ (സദൃ 15:4) , പ്രവൃത്തികളല്ല. സ്വാന്തനിപ്പിക്കുന്ന വാക്കുകൾ തേനിനെ പോലെയാണ്- ആത്മാവിന് മധുരവും ശരീരത്തിന് പുഷ്ടിയും (സദൃ 16:24). നിങ്ങൾ സംസ്സാരിക്കുന്നതിനെക്കുറിച്ച് ബോധമുള്ളവരാകുവിൻ , പ്രത്യേകിച്ച് ദേഷ്യം വരുമ്പോൾ. അധിക സംസ്സാരത്തിന് പാപത്തിലേക്ക് നയിക്കാൻ കഴിയും എന്ന് ഓർക്കുവിൻ (സദൃ 10:19). മറ്റുള്ളവരെ വളർത്തുകയും അനുഗ്രഹിക്കയും ചെയ്യുന്ന വാക്കുകൾ മാത്രം പുറത്തേക്ക് വിടുകയും , മറ്റുള്ളവയെ അകത്തേക്ക് വിഴുങ്ങുകയും ചെയ്യുവിൻ! പ്രാർത്ഥന: കർത്താവേ , മറ്റുള്ള...

നന്മയെയാണോ അതോ തിന്മയെയാണോ സ്നേഹിക്കുന്നത്?

Image
B.A. Manakala നീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു ( സങ്കീ 52:3). മാതാപിതാക്കളായ ഞങ്ങൾ അഹാരത്തോടൊപ്പം പച്ചക്കറിയും കഴിക്കാൻ ഇഷ്ടപ്പെടുന്നു ; എന്നാൽ ഞങ്ങളുടെ മക്കൾക്ക് ഈ ആശയത്തോട് അല്പം പോലും താല്പര്യമില്ല. എന്തെങ്കിലും നല്ലതാണോ തീയതാണോ എന്ന് എപ്രകാരമാണ് നമ്മൾ തീരുമാനിക്കുന്നത് ? നന്മ തിന്മകളെ തിരിച്ചറിയുക എന്നത് ദൈവത്തിന്റെ സ്വഭാവ ഗുണമായിരുന്നു. തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിലെ ഫലം കഴിച്ചാണ് ആ ഗുണം നാം സ്വായത്തമാക്കിയത് (ഉല്പ 3:22). ‘ ഞാൻ   ചെയ്യുന്നതും , ചിന്തിക്കുന്നതും , സംസ്സാരിക്കുന്നതും , നിർദ്ദേശിക്കുന്നതും , പഠിപ്പിക്കുന്നതും എല്ലാം എപ്പോഴും ശരിയും ; എന്നാൽ മറ്റുള്ളവർ ചെയ്യുന്നതും , സംസ്സാരിക്കുന്നതും , നിർദ്ദേശിക്കുന്നതും , പഠിപ്പിക്കുന്നതും അത്ര പ്രാധാന്യമേറിയതല്ല ’ എന്നാണ് നാം ചിന്തിക്കാറുള്ളത്. നന്മയെക്കാൾ കൂടുതലായി വ്യാജത്തെ സ്നേഹിപ്പാനാണ് നമുക്കുള്ള പ്രവണത (സങ്കീ 52:3). തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പറയുന്നവർക്ക് അയ്യോ കഷ്ടം (യെശ 5:20‌). ദൈവത്തെ ഭയപ്പെടാത്തപ്പോഴാണ് നാം ദോഷത്തിലേക്ക് തിരിയുന്നത...

മൂർച്ചയേറിയ കത്തി?

Image
B.A. Manakala ചതിവു ചെയ്യുന്നവനെ ,   മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു   ( സങ്കീ 52:2).    അടുത്തയിടെ ഞങ്ങൾ അടുക്കളയിലെ ആവശ്യത്തിനായി ഒരു കത്തി വാങ്ങി. ഞങ്ങൾ ഇതു വരെയും ഉപയോഗിച്ചിട്ടുള്ളതിലെ ഏറ്റവും മൂർച്ചയേറിയ കത്തിയായിരുന്നു അത്! അത് പലവട്ടം ഞങ്ങളുടെ വിരലുകൾ മുറിക്കയും ചെയ്തു.    നമ്മുടെ നാവുകൾക്കും മൂർച്ചയേറിയ കത്തിയെ പോലെ ആയിത്തീരാൻ സാധിക്കും (സങ്കീ 52:2). അടുക്കളക്കത്തി കൊണ്ട് മുറിയുന്ന മുറിവുകൾ വളരെ നിസ്സാരമാണ്. എന്നാൽ നാവുകൾ കൊണ്ടുണ്ടാകുന്ന മുറിവുകൾ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. നാവിനെ സംബന്ധിക്കുന്ന വളരെ വാക്യങ്ങൾ ബൈബിളിലുണ്ട്: വാക്കിന്റെ പെരുപ്പം (സദൃ10:19) ,   ഭോഷത്വം നിറഞ്ഞ നാവ് (സദൃ15:4) ,   നുണ (സദൃ 26:20) ,   തീ (യാക്കോ 3:6) ,   നല്ല വാക്കല്ലാത്തത് (എഫേ 4:29) ഇത്യാദി. ഏറ്റവും പ്രധാനമായി നമ്മുടെ നാവുകൾക്ക് സൗഖ്യം കൊടുക്കാനും സാധിക്കും (സദൃ 15:4)! നിങ്ങളുടെ നാവുകളെ എപ്രകാരം ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് നിശ്ചയിക്കാം ,   സൗഖ്യമാക്കാനോ അല്ലെങ്കിൽ മുറിപ്പെടുത്താനോ! പ്രാർത്ഥന...

അന്യായമല്ലേ അത്?

Image
B.A. Manakala ദൈവത്തിന്റെ ദയ നിരന്തരമാകുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നില്ലയോ ? ( സങ്കീ 52:1) കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ദൈവം മൗനമായിരിക്കുന്നത് തികച്ചും അന്യായമല്ലേ ? നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ തന്നെ നര ബാധിച്ച മുടിയുണ്ടാകുന്നത് അന്യായമല്ലേ ? നിങ്ങളുടെ ശത്രുക്കളെ തൂക്കാൻ വിധിച്ചെങ്കിൽ അത് ന്യായമാണോ ? എപ്രകാരമാണ് നിങ്ങൾ ന്യായത്തെ/അന്യായത്തെ   നിർവചിക്കുന്നത് ? തന്റെ പ്രവൃത്തികളിലെല്ലാം ദൈവം നീതിമാനാകുന്നു (ദാനി 9:14). മനുഷ്യന് ദൈവത്തോട് വാദിച്ച് ജയിക്കാനാകില്ല   (ഇയ്യോ 33:5). ഒരു ഉദ്ദേശ്യവും കൂടാതെ ദൈവം ഒന്നിനെയും നിർമ്മിക്കുകയോ അല്ലെങ്കിൽ അനുവദിക്കുകയോ ചെയ്യുന്നില്ല (സദൃ 16:4) , സാത്താൻ ഉൾപ്പെടെ. കോവിഡ് 19 എവിടെയാണ് ഉത്ഭവിച്ചതെന്നും , എത്ര പേർ കൊല്ലപ്പെടുമെന്നും , അത് എപ്പോൾ അവസാനിക്കുമെന്നും , അത് ലോകത്തെ എപ്രകാരം ബാധിക്കുമെന്നും ദൈവത്തിനറിയാം! മറ്റാർക്കുമറിയില്ല! മനുഷ്യന്റെ ന്യായത്തിലും അന്യായമുണ്ട് , ദൈവം മാത്രമാണ് നീതിമാൻ! പ്രാർത്ഥന: കർത്താവേ , ഈ മഹാമാരിയുടെ മധ്യത്തിലും അങ്ങയുടെ ന്യായത്തെ തിരിച്ചറിയുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ     ...

ഏറ്റവും ഉത്തമ ദാനം

Image
B.A. Manakala ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു ; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ , ദൈവമേ , അങ്ങ് നിരസിക്കയില്ല ( സങ്കീ 51:17). ഞാൻ ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു ; നേടുന്നതിൽ ഒക്കെയും ദശാശവും കൊടുത്തു വരുന്നു , പരീശൻ വീമ്പടിച്ചു (ലൂക്കോ 18:12). രാജാവായിരുന്ന ദാവീദിന് ദൈവത്തിന് ദാനം ചെയ്യുവനായി ഒന്നിനും കുറവുണ്ടായിരുന്നില്ല. എന്നാൽ , സകല മൃഗങ്ങളും ദൈവത്തിന്റേതാണെന്ന് (സങ്കീ 50:10) തിരിച്ചറിഞ്ഞ ദാവീദിന് ദൈവമുമ്പാകെ സമർപ്പിക്കാനായി തന്നെക്കാൾ വിലയുള്ളതായി ഒന്നിനെയും കണ്ടില്ല - തന്റെ ദേഹവും , ദേഹിയും , ആത്മവും.       നന്മ ചെയ്യുന്നതിലും , കൂട്ടായ്മ കാണിക്കുന്നതുമാണല്ലോ ദൈവത്തിന് പ്രിയങ്കരമായ യാഗം (എബ്രാ 13:16). തുടർമാനമായ പുകഴ്ചായാഗം അർപ്പിക്കുക എന്നത് നാം ചെയ്യേണ്ടുന്ന ഒന്നാണ് (എബ്രാ 13:15). നമ്മുടെ ശരീരങ്ങളെ പോലും ജീവനുള്ള യാഗങ്ങളായി അർപ്പിക്കേണ്ടതത്രേ (റോമ 12:1). തകർന്നിരിക്കുന്ന ഒരു മനസ്സും , അനുതാപത്തോടു കൂടിയ നുറുങ്ങിയ ഒരു ഹൃദയവുമാണ് ഏറ്റവും ഉത്തമമായ യാഗം (സങ്കീ 51:17)! പ്രാർത്ഥന: കർത്താവേ , അങ്ങ് ആഗ്രഹിക്കുന്ന  ദാനമർപ്പിക്കുവാ...

എപ്രകാരമാണ് നിങ്ങൾ പ്രകടിപ്പിക്കുന്നത്?

Image
B.A. Manakala എന്റെ രക്ഷയുടെ ദൈവമായ ദൈവമേ , രക്തപാതകത്തിൽ നിന്നു എന്നെ വിടുവിക്കേണമേ ; എന്നാൽ എന്റെ നാവു അവിടുത്തെ നീതിയെ ഘോഷിക്കും ( സങ്കീ 51:14). മാനസികമായി അസ്വസ്ഥനാകുമ്പോൾ ഞാൻ നിശബ്ദതയിലേക്ക് ഇറങ്ങും! ഞാൻ ആവേശഭരിതനായിരിക്കുമ്പോൾ ഞാൻ ധാരാളം സംസാരിക്കും! എപ്രകാരമാണ് നിങ്ങൾ പ്രകടിപ്പിക്കുന്നത് ? ദൈവത്തിന്റെ ക്ഷമ അനുഭവിക്കുമ്പോൾ താൻ ദൈവത്തിന്റെ നീതിയെ ഘോഷിക്കും എന്നാണ് ദാവീദ് സങ്കല്പിക്കുന്നത് (സങ്കീ 51:14). ദൈവം ആരെന്ന് തിരിച്ചറിയാൻ ഒരു പക്ഷേ നാം ശാന്തരായിരുന്നേ തീരു (സങ്കീ 46:10) ; ദൈവം ആരെന്ന് വാസ്തവത്തിൽ മനസ്സിലാകുമ്പോൾ നമുക്ക് ശാന്തരായിരിപ്പാൻ സാധിക്കുകയില്ല (സങ്കോ 100:1) കൂടാതെ , ദൈവത്തിന്റെ ക്ഷമയെ തിരിച്ചറിയുമ്പോഴും. സന്തോഷം നമ്മെ ഗാനം ആലപിക്കുവാൻ ഇടയാക്കണം (യാക്കോ 5:13). ഒരു പാപി മാനസാന്തരപ്പെടുമ്പോൾ സ്വർഗ്ഗത്തിലും ആനന്ദമുണ്ടാകുന്നു (ലൂക്കോ 15:10) , അല്ലെങ്കിൽ ഒരുവന്റെ പാപം ക്ഷമിക്കുമ്പോൾ. വാസ്തവത്തിൽ നിങ്ങൾ സന്തോഷമനുഭവിക്കുമ്പോൾ നിങ്ങൾ അതിനെക്കുറിച്ച് നിശ്ചയമായും പ്രഘോഷിക്കുക തന്നെ ചെയ്യും! പ്രാർത്ഥന: കർത്താവേ , അങ്ങയുടെ സാന്നിദ്ധ്യത്തിൽ ആനന്ദിപ്പാൻ അടിയനെ സഹായിക...

പാപം നമ്മുടെ ആനന്ദത്തെ കവർന്നെടുക്കുന്നു

Image
B.A. Manakala അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ അടിയനെ താങ്ങേണമേ ( സങ്കീ 51:12). എന്റെ ഭാര്യ ഞങ്ങൾക്കായി ഒരു പ്രത്യേക കറി ഉണ്ടാക്കി , കുഞ്ഞുങ്ങൾ അതിനായി വളരെ താല്പര്യപൂർവ്വം നോക്കിയിരുന്നു. ഭക്ഷണ മേശയിൽ കഴിക്കാനിരുന്നപ്പോൾ കുഞ്ഞുങ്ങൾ നിരാശരായി കാരണം അതിൽ കറിവേപ്പിലയും മറ്റും ഉണ്ടായിരുന്നു.   അത്യന്തം സന്തോഷമാണ് രക്ഷയുടെ അനുഭവം നമുക്ക് പ്രദാനം ചെയ്യുന്നത് (സങ്കീ 9:14 ; 13:5). എന്നാൽ പാപം ചെയ്തപ്പോൾ രക്ഷയുടെ സന്തോഷം ദാവീദിന് അന്യമായി (സങ്കീ 51:12)! ലോകം വാഗ്ദാനം ചെയ്യുന്നത് നാം അറിഞ്ഞിരിക്കണം: ശാരീരിക അഭിലാഷ , അത്യാഗ്രഹവും അഹങ്കാരവും (1 യോഹ 2:16). അവ നൈമിഷികവും മിക്കപ്പോഴും നമ്മുടെ രക്ഷയെ അപഹരിക്കുന്നവയുമാണ്. ലോകം വാഗ്ദാനം ചെയ്യുന്നത് സ്നേഹിക്കുകയാണെങ്കിൽ നിങ്ങൾക്ക് പിതാവിനെ സ്നേഹിപ്പാൻ കഴിയില്ല (1 യോഹ 2:15). താത്ക്കാലിക സുഖത്തിനായി നിത്യമായ സന്തോഷത്തെ കൈമാറ്റം ചെയ്യരുത്! പ്രാർത്ഥന: കർത്താവേ , താത്ക്കാലിക സുഖത്തേയല്ല മറിച്ച് നിത്യമായ സന്തോഷത്തെ മുറുകെ പിടിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ       (Translated f...

പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ

Image
B.A. Manakala അവിടുത്തെ സന്നിധിയിൽ നിന്നു അടിയനെ തള്ളിക്കളയരുതേ ; അങ്ങയുടെ പരിശുദ്ധാത്മാവിനെ അടിയനി ൽ നിന്നു എടുക്കയുമരുതേ ( സങ്കീ 51:11). നമ്മുടെ പാപങ്ങൾ നിമിത്തം പരിശുദ്ധാത്മാവിനെ നമ്മിൽ നിന്നും എടുത്തു മാറ്റാൻ ദൈവം നിശ്ചയിച്ചാൽ എങ്ങനെയിരിക്കും ? വാസ്തവത്തിൽ , നമ്മെ സത്യത്തിലേക്ക് വഴി നടത്തുന്നതും (യോഹ 16:13) കൂടാതെ , നമ്മെ പാപത്തിൽ നിന്ന് അകറ്റുന്നതും പരിശുദ്ധാത്മാവല്ലയോ (ഗലാ 5:16). മാനസാന്തരവും ഏറ്റുപറച്ചിലുമാണ് ഇതിന്റെ തന്ത്രപ്രധാനം. നാം ഏറ്റുപറഞ്ഞ് ദൈവത്തോട് അടുക്കുമ്പോൾ ദൈവം നമ്മോട് ക്ഷമിക്കുന്നു (1 യോഹ 4:9). നമുക്ക് ഗ്രഹിക്കാവുന്നതിലും അപ്പുറത്താണ് ദൈവത്തിന്റെ ക്ഷമ (ലൂക്കോ 15:11-43). എന്നാൽ , പാപത്തിൽ തുടരുകയാണെങ്കിൽ കൃപ ധാരാളമായി പെരുകുമെന്നും ധരിക്കരുത് (റോമ 6:1-2). നിങ്ങളിൽ പരിശുദ്ധാത്മാവുണ്ടെങ്കിൽ നിങ്ങൾ ക്രിസ്തുവിന്റേതാണ് (റോമ 8:9) ; നിങ്ങൾ ക്രിസ്തുവിന്റേതാണെങ്കിൽ പരിശുദ്ധാത്മാവ് ഒരിക്കലും നിങ്ങളെ വിട്ടു പിരിയില്ല (യോഹ 14:16). നമ്മുടെ അവകാശത്തിന്റെ അച്ചാരമാണ് പരിശുദ്ധാത്മാവ് (എഫേ 1:14)! പ്രാർത്ഥന: കർത്താവേ , സദാ  ആത്മാവിനാൽ നയിക്കപ്പെടുവാൻ അടിയനെ പഠിപ്പി...

നിങ്ങൾക്കിത് നന്നാക്കൻ സാധ്യമല്ല!

Image
B.A. Manakala ദൈവമേ , നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ ( സങ്കീ 51:10). ഒരിക്കൽ എന്റെ മകൻ എന്റെ അടുക്കൽ ഓടി വന്ന് പറഞ്ഞു , “ പപ്പാ , എന്റെ സൈക്കിൾ നന്നാക്കി താ. ” സാധാരണയായി അവൻ തന്നെ നന്നാക്കാൻ ശ്രമിക്കാറുണ്ട് , എന്നാൽ ഇപ്രാവശ്യം പ്രശ്നം അല്പം ഗുരുതരമായിരുന്നതിനാൽ എനിക്കും നന്നാക്കാൻ സാധിച്ചില്ല , ഒരു സൈക്കിൾ കടയിൽ തന്നെ കൊണ്ടു പോകേണ്ടി വന്നു. പല കാര്യങ്ങളും നമുക്ക് തന്നെ നന്നാക്കാൻ സാധിക്കും , എന്നാൽ എല്ലാ കാര്യങ്ങളുമല്ല. സൈക്കിൾ നന്നാക്കാൻ എവിടെ കൊണ്ടു പോകണമെന്ന് ഞാൻ അറിഞ്ഞതു പോലെ , താൻ   വളരെയധികം ആശിച്ച നിർമ്മലമായ ഹൃദയം കൊടുക്കാൻ കഴിയുന്ന വ്യക്തിയെ ദാവീദും അറിഞ്ഞിരുന്നു. വളരെ പെട്ടെന്ന് മലിനമാകുന്ന ഒന്നാണ് ഹൃദയം. കൂടാതെ , അതിന്റെ ഉടയവന് മാത്രമേ അതിനെ ശുദ്ധിയാക്കാൻ കഴിയൂ. മനസ്സ് പുതുക്കുക എന്നത് ഒരു തുടർമാനമായ പ്രക്രിയയാണ് (റോമ 12:2). പല കാര്യങ്ങളും നന്നാക്കാൻ മനുഷ്യർക്ക് സാധിക്കും , എന്നാൽ പാപപങ്കിലമായ ഒരു ഹൃദയത്തെ നന്നാക്കാൻ മനുഷ്യന് സാധ്യമല്ല! പ്രാർത്ഥന: കർത്താവേ , ആവശ്യത്തിനനുസരിച്ച് ശുദ്ധീകരണ പ്രക്രിയയ്ക്ക് തന്നെത്താൻ സ...