ഹൃദയത്തിൽ പാപം

B. A. Manakala ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നു എങ്കിൽ കർത്താവ് കേൾക്കുകയില്ലായിരുന്നു. സങ്കീ 66:18 ഒരു ദൂര്യൻ ഫലത്തിന്റെ ( durian fruit ) പടാമാണ് മുകളിൽ കാണുന്നത്. ഇത് പുറമെ മുള്ളുള്ളതും അധികം ഭംഗിയില്ലാത്തതുമാണ്. എന്നാൽ അകത്ത് സുന്ദരവും വളരെ സ്വാദുള്ളതുമാണ്. കാണ്മാൻ അത്ര ഭംഗിയില്ലായെങ്കിലും, ഉൾവശം കഴിക്കുവാൻ വളരെ സ്വാദുള്ളതിനാലാണ് ആളുകൾ അത് വാങ്ങുന്നത്. നാം മറ്റുള്ളവരെ നോക്കുമ്പോൾ, പുറത്തു നിന്നും മാത്രമാണ് കാണുന്നത്, ഒരു പക്ഷേ യാഥാർത്ഥ്യം അതായിരിക്കുകയില്ല. ചിലർ പുറത്തു നിന്നും വളരെ ആകൃഷ്ടരായി കാണപ്പെ ടാം, മറ്റു ചിലർ പുറത്തു നിന്നും അത്ര ആകൃഷ്ടരായി കാണപ്പെടണം എന്നില്ല. ഓരോ വ്യക്‌തി യുടെയും അകത്തുള്ളത് തിരിച്ചറിയാനായുള്ള വിവേചന ബുദ്ധി നമുക്ക് എല്ലാവർക്കും ഉണ്ടാകണം എന്നുമില്ല. ഇവിടെ വിരോധാഭാസം എന്നു പറയുന്നത്, ചിലപ്പോൾ നമുക്ക് നമ്മുടെ തന്നെ ഹൃദയത്തിലുള്ളത് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ്. ആയതിനാൽ, ദൈവമേ, അങ്ങയെ വ്യസനിപ്പിക്കുന്ന എന്തെങ്കിലും മാർഗം എന്നിൽ ഉണ്ടോ എന്ന് ശോധന ചെയ്യേണമേ എന്ന് ദാവീ...