Posts

Showing posts from April, 2021

സകല ആവശ്യങ്ങളും നിറവേറ്റുക

Image
B.A. Manakala യഹോവയുടെ വിശുദ്ധന്മാരേ , യഹോവയെ ഭയപ്പെടുവിൻ ; തന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ (സങ്കീ 34:9). നിങ്ങളുടെ ചില അവശ്യങ്ങൾ ഒരിക്കലും നിറവേറപ്പെടാത്തതായി നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ ? വിവിധ തരത്തിലുള്ള ആവശ്യങ്ങളാണ് ഉള്ളത്: ശാരീരികം , മാനസികം , ആത്മികം. മുകളിൽ കൊടുത്തിരിക്കുന്ന വാക്യം സകല ആവശ്യങ്ങളെയും നിറവേറ്റുന്നതിനുള്ള ഒരു ഒറ്റമൂലി കൊടുക്കുന്നതായിട്ടാണ് തോന്നുന്നത്: ‘ യഹോവയെ ഭയപ്പെടുവിൻ . ’ ഇപ്രകാരമാണ് അടുത്ത വാക്യം (10) പറയുന്നത് , “ ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും ; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല . ” വളരെ നിസ്സാരമായി തങ്ങളുടെ ഇരയെ കണ്ടെത്തുന്ന ബലിഷ്ടരായ ബാല സിംഹങ്ങളോട് പോലും നിരുപമത്വം ചെയ്യുവാൻ സാധിക്കാത്തവനാണ് നമ്മുടെ ദൈവം.     നമ്മുടെ ആത്മിക ആവശ്യങ്ങൾ വർദ്ധിക്കുക മാത്രമേ ചെയ്യാവു (മത്താ 5:3) ; എന്നാൽ നമ്മുടെ ശാരീരിക ആവശ്യങ്ങൾ ഒരു കണക്കിൽ അധികമായി വർദ്ധിക്കുവാൻ പാടില്ല (ഫിലി 4:12-13). നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറപ്പെടാനുള്ള ഏക ഒറ്റമൂലി: ദൈവത്തെ ഭയപ്പെടുക! പ്രാർത്ഥന: കർത്താവേ , ഉള്ളതു കൊണ്ട് സംതൃപ്ത...

ടെസ്റ്റ് ട്രൈവ്

Image
B.A. Manakala യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ ; തന്നെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ (സങ്കീ 34:8). വളരെ വർഷങ്ങൾക്ക് മുമ്പ് ഞാനൊരു സ്കൂട്ടർ വാങ്ങാൻ ആഗ്രഹിച്ചപ്പോൾ എന്റെ സുഹൃത്തിനെയും ടെസ്റ്റ് ട്രൈവിനായി കൂടെ കൂട്ടി. ഞങ്ങൾ രണ്ട് കമ്പനികളുടെ പല സ്കൂട്ടറുകൾ ഓടിച്ചു നോക്കി. അവസാനം , എന്റെ സുഹൃത്ത് തിരഞ്ഞെടുത്ത ഒരു സ്കൂട്ടർ ഞാൻ വാങ്ങി , എനിക്കായിട്ടാണ് വാങ്ങിയതെങ്കിലും തിരഞ്ഞെടുത്തത് എന്റെ സുഹൃത്തായിരുന്നു. നാം ഒരു ബേക്കറിയിൽ കയറിയാൽ , രുചിച്ച് നോക്കിയ ശേഷം ഇഷ്ടപ്പെട്ട ആഹാരപദാർത്ഥം വങ്ങുവാൻ സാധിക്കും. മുകളിൽ കൊടുത്തിരിക്കുന്ന വാക്യത്തെ എൻ ഐ വി ( NIV) “ യഹോവ നല്ലവനെന്ന് രുചിച്ചറിഞ്ഞ് കാണ്മിൻ... ” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. യഹോവ ‘ നല്ലവനെന്ന് ’ വാസ്തവമായി രുചിച്ചറിഞ്ഞ ഒരു വ്യക്തി ഒരിക്കലും തന്റെ ജീവിതത്തിൽ മറ്റൊരു വ്യത്യസ്ത തിരഞ്ഞെടുപ്പ് നടത്തുകയില്ല. അതാണ് നമ്മുടെ അനുഭവം. അതേ സമയം തന്നെ മറ്റുള്ളവരെയും തങ്ങളുടെ തീരുമാനം എടുക്കുന്നതിൽ നാം സഹായിക്കുകയും ചെയ്യുന്നു. യഹോവയെ നന്നായി രുചിച്ചറിവിൻ ; ഒരിക്കലും നിങ്ങൾ ഈ ലോകത്തെ രുചിച്ചറിയാനായി താല്പര്യപ്പെടുകയില്ല! പ്രാർത...

പ്രകാശവും ലജ്ജയും

Image
B.A. Manakala തങ്കലേക്കു നോക്കിയവർ പ്രകാശിതരായി ; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല ( സങ്കീ 34:5). സാധാരണയായി ഒരു നല്ല വാർത്ത , ഒരു ജയം , ഒരു അനുഗ്രഹം തുടങ്ങിയവ നമ്മുടെ മുഖത്ത് പ്രകാശം കൊണ്ടു വരാറുണ്ട്. എന്നാൽ ഒരു തോൽവി , ഒരു ദു:ഖ വാർത്ത , അല്ലെങ്കിൽ ഒരു രോഗം ഇത്തരം അവസരങ്ങളിൽ എപ്രകാരമായിരിക്കും നമ്മുടെ മുഖം ? ജീവിതത്തിലെ പല അവസരങ്ങളിലും നമുക്ക് ലജ്ജയും , വിരസതയും , മ്ലാനതയും അനുഭവപ്പെടാറുണ്ടോ ? അത് , അത്തരം അവസരങ്ങളിൽ നാം ദൈവത്തിങ്കലേക്ക് സഹായത്തിനായി നോക്കാറില്ല എന്നതു കൊണ്ട് തന്നെ ആയിരിക്കും. സീനായി മലയിൽ നിന്നും ഇറങ്ങി വന്നപ്പോൾ എപ്രകാരമായിരിക്കും മോശെയുടെ മുഖം പ്രകാശിച്ചത് എന്നോർത്ത് ഞാൻ അതിശയിക്കാറുണ്ട്. കർത്താവിനോട് സംസ്സാരിച്ച ശേഷം തന്റെ മുഖം തേജസ്സുള്ളതായി മാറിയതിനാൽ മോശെക്ക് മുഖത്ത് മൂടുപടം വരെ ധരിക്കേണ്ടി വന്നു (പുറ 34:29 , 35 ). എത്രമാത്രം കൂടുതൽ നിങ്ങൾ തന്റെ മുഖത്തേക്ക് നോക്കുന്നുവോ അത്രയും കൂടുതൽ പ്രകാശമുള്ളവരായി മാറും നിങ്ങൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ , എത്രമാത്രം കുറച്ച് നിങ്ങൾ തന്റെ മുഖത്തേക്ക് നോക്കുന്നുവോ അതിനനുസരിച്ചുള്ള കുറഞ്ഞ പ്രകാശം മാത്രമേ നിങ്ങളിൽ ഉണ്ടാക...

നിങ്ങളുടെ വാക്കുകളെ പരിശോധിക്കുവിൻ

Image
B.A. Manakala എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു ; എളിയവർ അതു കേട്ടു സന്തോഷിക്കും (സങ്കീ 34:2). രാവിലെ മുതൽ സന്ധ്യ വരെ നിങ്ങൾ സംസ്സാരിക്കുന്ന വാക്കുകൾ പരിശോധിച്ചാൽ ദൈവത്തെ സ്തുതിക്കുന്ന വാക്കുകൾ അതിൽ എത്രയെണ്ണം കാണും ? എല്ലാ സമയത്തും നമുക്ക് ദൈവത്തെ എങ്ങനെ സ്തുതിക്കുവാൻ സാധിക്കും ? “ സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ ” എന്നാണ് സങ്കീ 113:3 പറയുന്നത്. എബ്രാ 13:15: “ അതുകൊണ്ടു താ ൻ മുഖാന്തരം നാം ദൈവത്തിന്നു അ വിടുത്തെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക . ” ഏത് സാഹചര്യത്തിലും ദൈവത്തെ സ്തുതിക്കുക എന്നത് മന:പൂർവ്വമായി ഒരു ദിനചര്യയാക്കി നാം മാറ്റണം. ദൈവത്തെ സ്തുതിക്കുന്നത് നമ്മുടെ സ്വയത്തിൽ നിന്നും ദൈവത്തിങ്കലേക്ക് ശ്രദ്ധയെ മാറ്റുവാൻ സഹായിക്കും. ദൈവത്തെ സദാ പ്രസാദിപ്പിക്കുവാൻ നിങ്ങൾ താല്പര്യപ്പെടുന്നു എങ്കിൽ , ദൈവത്തെ സദാ സ്തുതിപ്പിൻ! പ്രാർത്ഥന: കർത്താവേ , തുടർച്ചയായും , എപ്പോഴും അങ്ങയെ സ്തുതിപ്പാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ     (Translated from English to Malayalam by R. J. Nagpur)

യുദ്ധക്കുതിരകൾ

Image
B.A. Manakala ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു ; തന്റെ ബലാധിക്യം കൊ ണ്ടു അതു വിടുവിക്കുന്നതുമില്ല (സങ്കീ 33:17). തങ്ങളുടെ കുതിരകളുടെ ബലം കൊണ്ടാണ് തങ്ങൾ യുദ്ധം ജയിക്കുന്നത് എന്നാണ് മിക്കപ്പോഴും രാജാക്കന്മാർ കരുതുന്നത്. എന്തായിരുന്നാലും , സവാരി ചെയ്യാൻ ആരുമില്ലായെങ്കിൽ കുതിരകൾക്ക് ഒന്നും ചെയ്യാനാകില്ല. യുദ്ധത്തിൽ കുതിര ആവശ്യമാണ് ; എന്നാൽ ജയം ലഭിക്കുന്നത് കുതിര മുഖാന്തരമല്ല. ക്രിസ്തുവിനെക്കൂടാതെയുള്ള ഒരു ക്രിസ്ത്യാനിക്ക് ജീവിതത്തിൽ ഒരു അർത്ഥവും ഉണ്ടാകില്ല. ഞാൻ സഭാരാധനക്ക് പോകാറുണ്ട് , പ്രാർത്ഥിക്കാറുണ്ട് , പാടാറുണ്ട് , പ്രസംഗിക്കാറുമുണ്ട് ... ഒരു സുവിശേഷകനാണ് ഞാൻ , ഒരു പാസ്റ്ററാണ് , ഒരു സഞ്ചാര സുവിശേഷകനാണ് ... അതുകൊണ്ട് ഞാൻ ഒരു വിശ്വാസിയാണ്. ദൈവമക്കളാക്കിത്തീർക്കാൻ സാധിക്കാത്ത ‘ കുതിരകളെ ’ പോലെയാണ് ഇവയെല്ലാം. തന്റെ കൃപയാൽ മാത്രമാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് (എഫേ 2:8-9) , ഈ ‘ കുതിരകൾ ’ കാരണമല്ല. ദൈവത്തിന്റെ കൂടെ നടന്ന് സകല മഹത്വവും അവിടുത്തേക്ക് കൊടുക്കുവിൻ. ചത്ത സിംഹത്തെക്കൾ ജീവനുള്ള നായ നല്ലതല്ലോ (സഭാ പ്ര 9:4)! പ്രാർത്ഥന: കർത്താവേ , അടിയനെ രക്ഷിച്ച അങ്ങയുടെ കൃപയിൽ തു...

ജീവിച്ചിരിക്കുന്നവരെയും മൃത്യുവിനിരയാകുന്നവരെയും ദൈവം കാണുന്നു

Image
B.A. Manakala യഹോവ സ്വർഗ്ഗത്തിൽ നിന്നു നോക്കുന്നു ; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു . അവിടുന്ന് തന്റെ വാസസ്ഥലത്തു നിന്നു സർവ്വഭൂവാസികളെയും നോക്കുന്നു (സങ്കീ 33:13-14). ഒരൊറ്റ നോട്ടത്തിൽ സകല മാനവജാതിയെയും കാണ്മാൻ സാധിക്കുന്നത് ഒരേയൊരു വ്യക്തിക്ക് മാത്രമാണ്! മരണപ്പെടുന്നവരെ പോലും ആ വ്യക്തിക്ക് കാണ്മാൻ സാധിക്കും! ശരാശരി കണക്ക് അനുസരിച്ച് , നാല് കുഞ്ഞുങ്ങൾ ഓരോ നിമിഷവും ജനിക്കുമ്പോൾ രണ്ട് വ്യക്തികളാണ് ഓരോ നിമിഷവും മരണത്തിനിരയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ യുദ്ധ സമയങ്ങളിലും , പകരുന്ന മഹാമാരിയുടെ സമയങ്ങളിലും മരണ നിരക്ക് വളരെ കൂടുതലായിരിക്കും. ‘ കർത്താവേ , മൃത്യുവിനിരയാകുന്നവരെയും , വേദനയനുഭവിക്കുന്നവരെയും , പാവങ്ങളെയും അങ്ങ് കാണുന്നില്ലേ ? ’ എന്ന് പലപ്പോഴും ദൈവത്തോട് ചോദിക്കാൻ തോന്നാറുണ്ട്. വാസ്തവത്തിൽ , നമ്മുടെ ജനനത്തിന് മുന്നമേ തന്നെ നമ്മെ കാണുന്നവനാണ് ദൈവം (യിരെ 1:5) കൂടാതെ നാം മരിച്ചതിന് ശേഷവും.   നാം , ദൈവത്തിന്റെ പൈതങ്ങളായിരിക്ക കൊണ്ട് , സകല മാനവജാതിക്കും വേണ്ടി പ്രാർത്ഥിക്കാനുള്ള വിശേഷ സൗഭാഗ്യം ലഭിച്ചിരിക്കുന്നു (1 തിമോ 2:1-2). സകല വ്യക്തികളെയും കാണുന്നവനാണ് ദൈവം. ...

ഒരിക്കലും പരാജയപ്പെടാത്ത പദ്ധതികൾ!

Image
B.A. Manakala യഹോവയുടെ ആലോചന ശാശ്വതമായും അ വിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു (സങ്കീ 33:11). ആരോ പറഞ്ഞു , “ ആസൂത്രണം ചെയ്യാൻ പരാജയപ്പെടുന്നത് തന്നെ പരാജയപ്പെടാനുള്ള ആസൂത്രണം ചെയ്യലാണ് , ” എന്ന്. എന്നാൽ പദ്ധതികൾ തയ്യാറാക്കുന്ന പലരും തങ്ങളുടെ പദ്ധതികൾ പൂർത്തീകരിക്കാൻ പോലും സാധിക്കാത്തവരായി മാറുന്നു. ഒരേയൊരു വ്യക്തിയുടെ പദ്ധതികൾ മാത്രമാണ് ഇളകാത്തതായുള്ളത് – കർത്താവിന്റേത്. കാര്യങ്ങളെല്ലാം താറുമാറയെന്ന് തോന്നുമ്പോൾ പോലും കർത്താവിന്റെ പദ്ധതികൾ ഒരിക്കലും പരാജയെപ്പെടുന്നില്ല. ദൈവത്തിന് ഭൂമണ്ഡലത്തെക്കുറിച്ചും , മാനവജാതി ഉൾപ്പടെയുള്ള തന്റെ സൃഷ്ടികളെക്കുറിച്ചും ഒരു പദ്ധതിയുണ്ട്. നിങ്ങളും ഞാനും ആ പദ്ധതിയുടെ ഭാഗമാണ് ; നമ്മുടെ  കുടുംബവും സമൂഹവുമെല്ലാം തന്റെ പദ്ധതിയുടെ ഭാഗമാണ്. അടുത്ത വാക്യം (12) ഇപ്രകാരമാണ് , “ യഹോവ ദൈവമായിരിക്കുന്ന ജാതിയും അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. ” കർത്താവിനെ തങ്ങളുടെ ദൈവമായി തിരഞ്ഞെടുത്തിരിക്കുന്ന ദേശം എത്ര ഭാഗ്യമേറിയത്. നമ്മുടെ പരാജയപ്പെട്ട ആസൂത്രണങ്ങളിലൂടെയും ദൈവത്തിന്റെ പദ്ധതികൾ നിറവേറപ്പെടാറുണ്ട്! പ...

എന്തിന്റെ ഭയം?

Image
B.A. Manakala സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും യഹോവയെ ശങ്കിക്കട്ടെ (സങ്കീ 33:8). 30 , 000 അടി ഉയരത്തിൽ വിമാനം എപ്രകരമാണ് പറക്കുന്നത് എന്ന കാര്യം എന്നെ എപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. A320 വിമാനങ്ങൾക്ക് ഏതാണ്ട് 123 അടി നീളവും , ഏതാണ്ട് 75 , 000 കിലോ ഭാരവും ഉണ്ട് , അവ പറക്കുന്നത് ഓരോ മണിക്കൂറിലും ഏതാണ്ട് 900 കി.മീ വേഗതയിലുമാണ്! ജനവും ലോകവും പല കാര്യങ്ങളും കണ്ട് ഭയപ്പെട്ടാണ് കഴിയുന്നത്. സാങ്കേതിക വിദ്യകൾ , വെള്ളപ്പൊക്കം , യുദ്ധങ്ങൾ , കോവിഡ്-19 തുടങ്ങിയവകളോടുള്ള   ഭയത്തിലായിരിക്കാം ജനം കഴിയുന്നത്. മുഴു ലോകവും തന്നെ ഭയപ്പെട്ട് തന്റെ ഭയത്തിൽ കഴിയണമെന്നാണ് ദൈവവും ആഗ്രഹിക്കുന്നത്. വിമാനങ്ങളും അതു പോലെ ഇതര സാങ്കേതിക വിദ്യകളും ഉണ്ടാക്കുന്ന മാനുഷിക ജ്ഞാനത്തിൽ നാം അതിശയിക്കുന്നു എങ്കിൽ മനുഷ്യരെ സൃഷ്ടിച്ച ദൈവിക ജ്ഞാനം എന്തായിരിക്കും ? എന്തിന്റെ ഭയത്തിലാണ് നാം കഴിയുന്നത് ? വാസ്തവമായി ദൈവത്തെ കാണുകയും , ദൈവത്തെയും തന്റെ സൃഷ്ടികളെയും അടുത്തറിയുകയും ചെയ്യുന്ന ഒരു വ്യക്തി സദാ അതിശയിക്കുക തന്നെ ചെയ്യും.   ദൈവം ആരെന്ന് മനുഷ്യരായ നമുക്ക് ഒരിക്കലും പൂർണ്ണമ...

ക്രിയേഷിയോ എക്സ് നിഹിലോ (Creatio ex nihilo)

Image
B.A. Manakala യഹോവയുടെ വചനത്താൽ ആകാശവും അവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി (സങ്കീ 33:6). ‘ ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിച്ചു ’ എന്നാണ് ക്രിയേഷിയോ എക്സ് നിഹിലോ ( Creatio ex nihilo) എന്ന ലാറ്റിൻ പദം കൊണ്ട് അർത്ഥമാക്കുന്നത്. ശാസ്ത്രീയമായി , ‘ ഒന്നും ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിക്കപ്പെടാൻ സാധ്യമല്ല ; ’ ഓരോ ഫലത്തിനും തുല്യമോ അതിനേക്കാൾ വലുതോ ആയ ഒരു കാരണം ഉണ്ടായിരിക്കണം ; ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതികരണം ഉണ്ട് ; ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കയില്ല. നിങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയോ എന്തെങ്കിലും ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിച്ചിട്ടുണ്ടോ ? അതെ! നമ്മുടെ നിത്യനായ ദൈവം , താൻ മാത്രമാണ് സകലവും ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിച്ചത്. “ ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു , ” എന്നല്ലോ എബ്രാ 11:3 പറയുന്നത്. ഏകന് മാത്രമേ എന്തും ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിക്കാൻ സാധിക്കൂ: നിത്യനായ ദൈവം! പ്രാർത്ഥന: നിത്യനായ ദൈവമേ , സൃഷ്ട...

ഹൃദയ ശുദ്ധിയുള്ളവർ ദൈവത്തെ സ്തുതിക്കുന്നു

Image
B.A. Manakala നീതിമാന്മാരേ , യഹോവിൽ ഘോഷിച്ചുല്ലസിപ്പിൻ ; സ്തുതിക്കുന്നതു നേരുള്ളവർക്കു ഉചിതമല്ലോ (സങ്കീ 33:1). തന്റെ മക്കൾ തന്നെ സ്തുതിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ആഗോള ക്രിസ്തീയ ജനസംഖ്യയിലെ എത്ര പേർക്ക് നിർമ്മല ഹൃദയം കാണും എന്നാണ് നിങ്ങൾ കരുതുന്നത് ? ദൈവത്തെ ആത്മാർത്ഥമായി സ്തുതിക്കുന്നവർ എത്ര പേർ കാണും ?   ദൈവത്താൽ നിർമ്മലീകരിക്കപ്പെട്ടവരായ നാം സദാ ദൈവത്തെ സ്തുതിച്ചേ മതിയാകു , കാരണം നീതികെട്ടവർക്കോ അല്ലെങ്കിൽ ദുഷ്ടർക്കോ അല്ലെങ്കിൽ മരിച്ചവർക്കോ ദൈവത്തെ സ്തുതിക്കുവാൻ സാധിക്കുകയില്ല (സങ്കീ 115:17). ദൈവത്തെ സ്തുതിക്കുവാൻ നിങ്ങൾക്ക് എത്രമാത്രം സാധിക്കുന്നുണ്ട് ? സങ്കീ 32:11 ഉം 33:1 ഉം തമ്മിൽ വളരെ സാദൃശ്യമുണ്ട്. നിങ്ങൾ ദൈവത്തെ നന്നായി കാണുമ്പോൾ മാത്രമേ , നിങ്ങൾക്ക് ദൈവത്തെ നന്നായി ആരാധിപ്പാൻ സാധിക്കൂ ; ഹൃദയ ശുദ്ധിയുള്ളവർക്ക് മാത്രമേ ദൈവത്തെ കാണ്മാൻ സാധിക്കൂ (മത്തായി 5:8). ‘ ക്രിസ്ത്യാനികൾ ’ എന്ന് വിളിക്കപ്പെടുന്നവരല്ല , മറിച്ച് നിർമ്മല ഹൃദയർക്ക് മാത്രമേ ദൈവത്തെ ആത്മാർത്ഥമായി സ്തുതിപ്പാൻ സാധിക്കൂ! പ്രാർത്ഥന: കർത്താവേ , ജീവിത കാലം മുഴുവൻ അടിയന്റെ അന്തരംഗത്തിൽ നിന്നും അ...

സ്നേഹനിധിയായ ഉപദേശകൻ !

Image
B.A. Manakala ഞാൻ നിന്നെ ഉപദേശിച്ചു , നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും ; ഞാൻ നിന്റെ മേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞു തരും (സങ്കീ 32:8). ജീവിതത്തിലെ പല വഴിത്തിരിവുകളിലും ശരിയായ ദിശ പറഞ്ഞു തരേണ്ടതിനായും , നല്ല നല്ല തീരുമാനങ്ങൾ എടുക്കാൻ ഉപദേശങ്ങൾ നൽകേണ്ടതിനായും ആരെങ്കിലും ഉണ്ടാകേണ്ടതിന്റെ ആവശ്യകത നാം എല്ലാവരും തിരിച്ചറിയാറുണ്ട്. മിക്കപ്പോഴും നമ്മുടെ ‘ അത്ഭുത ഉപദേശകനെ ’ (യെശ 9:6) മറികടന്ന് മാനുഷിക ഉപദേശങ്ങൾ തേടാനുള്ള പ്രവണതയാണ് നാം കാണിക്കാറുള്ളത്. വാസ്തവത്തിൽ ഇതല്ല ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ ആ അത്ഭുത ഉപദേശകൻ നമ്മെ അവഗണിക്കാതെ , മറിച്ച് നമ്മോടൊപ്പം പ്രവർത്തിക്കാനാണ് താല്പര്യപ്പെടാറുള്ളത്. “ യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല ” (ആമോസ് 3:7) , എന്ന് അറിയാൻ സാധിക്കുന്നത് തന്നെ എത്ര മനോഹരമാണ്. വരുവിൻ , നമുക്ക് ദൈവത്തെ നമ്മുടെ മുഖ്യഉപദേശകനായി കരുതാം.         മനുഷ്യരായ ഉപദേശകരെ അവഗണിക്കുന്നതു കൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുകയില്ല ; എന്നാൽ സ്നേഹനിധിയായ ഉപദേശകന...

ഏറ്റു പറയുക !

Image
B.A. Manakala ഞാൻ എന്റെ പാപം അങ്ങയോടറിയിച്ചു ; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു ; അപ്പോൾ അങ്ങ് എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചു തന്നു (സങ്കീ 32:5). എത്ര പ്രാവശ്യം നിങ്ങൾ കുറ്റം ഏറ്റു പറയാറുണ്ട് , അല്ലെങ്കിൽ ദൈവ മുമ്പാകെ നിങ്ങളുടെ തെറ്റുകളെ അംഗീകരിക്കാറുണ്ട് ? കാരുണ്യവാനായ ദൈവമുമ്പാകെ കുറ്റം ഏറ്റു പറയുക എന്നുള്ളത് സാധാരണയായി അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ പല തരത്തിലും നാം പാപികളായതിനാൽ , നമ്മെക്കൊണ്ട് എത്ര പ്രാവശ്യം സാധിക്കുമോ അത്രയും തവണ നാം ദൈവമുമ്പാകെ കുറ്റം ഏറ്റു പറയേണ്ടതുണ്ട്. മനുഷ്യരോട് കുറ്റ സമ്മതം നടത്തുക എന്നുള്ളത് ഒരു പക്ഷേ വളരെ കാഠിന്യമേറിയതാകാം.  തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിക്കാനാണ് യാക്കോബ് 5:16 നമ്മെ ഉത്സാഹിപ്പിക്കുന്നത്. കുറ്റം ഏറ്റു പറയുന്നതിനാൽ ഒരു പരിധി വരെ നാം നീതിയുള്ളവരായി മാറും എന്നാണ് ഈ വാക്യം കൊണ്ട് അർത്ഥമാക്കുന്നത്. ദൈവത്തിന് മാത്രമേ നമ്മെ നീതിയുള്ളവരാക്കി മാറ്റാൻ സാധിധിക്കൂ ; എന്നാൽ ആ പ്രക്രിയക്ക് ആവശ്യമായ മുന്തൂക്കം എടുക്കുവാൻ നമുക്ക് സാധിക്കും. നാം ആരോട് പാപ...

എത്ര നല്ല അനുഗ്രഹം!

Image
B.A. Manakala ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. (സങ്കീ 32:1). ആളുകൾ ഇപ്രകാരം പറയുന്നത് നാം മിക്കപ്പോഴും കേൾക്കാറില്ലേ , “ കർത്താവ് ഒരു ഭവനം നൽകി എന്നെ അനുഗ്രഹിച്ചു , അല്ലെങ്കിൽ ഒരു വാഹനം , അല്ലെങ്കിൽ ഒരു ബിസിനസ്സ് , ” അതെ തീർച്ചയായും അനുഗ്രഹം തന്നെ! നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന താൽക്കാലിക അനുഗ്രഹങ്ങളായി ഇവയെ കാണക്കാക്കാം. അത്തരത്തിൽ നമുക്ക് ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കുമായി ദൈവത്തോട് നന്ദിയുള്ളവരായിരിപ്പാൻ നമുക്ക് പഠിക്കാം. ‘ ഭാഗ്യവാൻ ’ എന്ന പദത്തിന് പകരമായി ‘ സന്തോഷം ’ എന്ന പദമാണ് ന്യൂ ലിവിംഗ് ട്രാൻസലേഷനിൽ ( New Living Translation ) ഉപയോഗിച്ചിരിക്കുന്നത്. യഥാർത്ഥ സന്തോഷവും അനുഗ്രഹവും നമുക്ക് കാണ്മാനും സ്പർശിക്കുവാനും സാധിക്കുന്നവയിൽ നിന്നുമല്ല ഉണ്ടാകുന്നത്. മരണകരമായ രോഗത്തിൽ നിന്നും ഒരു വ്യക്തി മുക്തി പ്രാപിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം പോലും അധിക കാലം നിലനിൽക്കണമെന്നില്ല. കാരണം ആ വ്യക്തി വീണ്ടും രോഗത്തിന് അധീനനാകാം! നിങ്ങൾക്ക് ക്ഷമ ലഭിച്ചിരിക്കുന്നു എന്ന വാസ്തവമായിരിക്കണം ഏതിനെക്കാളും ഉപരിയായി നിങ്ങൾക്ക് സന്തോഷം പകരുന്ന വസ്തുത.   നിങ...