തളര്‍ന്നിരിക്കുകയാണോ?

B. A. Manakala എന്റെ നിലവിളിയാല്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു ; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു ; ഞാന്‍ എന്റെ ദൈവത്തെ പ്രതീക്ഷിച്ച് എന്റെ കണ്ണു മങ്ങിപ്പോകുന്നു (സങ്കീ 69:3). ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതില്‍ ദാനിയേല്‍ ഒരിക്കലും തളര്‍ന്നിരുന്നില്ല. സാഹചര്യം എന്തു തന്നെ ആയിരുന്നാലും തന്റെ എല്ലാ ദിവസവമുള്ള മൂന്ന് നേരത്തെ പ്രാര്‍ത്ഥന താന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു! തന്റെ ജീവിതത്തില്‍ വേദനാജനകമായ നിമിഷങ്ങള്‍ ഉണ്ടായിരുന്നപ്പോഴും താന്‍ അപ്രകാരം തന്നെ ചെയ്തു കൊണ്ടിരുന്നു ; എല്ലാം അനുകൂലമായിരുന്നപ്പോഴും താന്‍ അപ്രകാരം തന്നെ ചെയ്തു. തളരുക എന്നുള്ളത് നമ്മെ സംബന്ധിച്ചിടത്തോളം സാധാരണമാണ്. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന അതേ രീതിയില്‍ , നാം ആഗ്രഹിക്കുന്ന അതേ സമയത്ത് ഒരു പ്രത്യേക കാര്യം സാധിക്കുവാനായി നാം ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം പ്രാര്‍ത്ഥനയില്‍ നാം തളര്‍ന്നു പോകുന്നത്. നാം ആഗ്രഹിക്കുന്നതു പോലെ ദൈവം നമ്മുടെ പ്രാര്‍ത്ഥനക്കു ഉത്തരം നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം. ചിലപ്പോള്‍ നാം പ്രതീക്ഷിക്കുന്ന രീതിയില്‍ ആയിര...